തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര അവധി സമയത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെയാണ് അധിക സർവീസുകൾ നടത്തുക. ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് സർവീസുകൾ അധികമായി ഉണ്ടാകും.(Relief from the Christmas-New Year rush; KSRTC with additional service outside Kerala)
യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സർവീസുകൾ നടത്തുക. കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.
അതേസമയം ക്രിസ്മസ്- പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. മുംബൈ എൽടിടിയിൽ നിന്ന് കൊച്ചുവേളി( തിരുവനന്തപുരം നോർത്ത്)യിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ കൊച്ചുവേളിയിൽ എത്തിച്ചേരുക.