ഐസിയു പീഡനക്കേസ്; വൈദ്യപരിശോധന നടത്തിയ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ വൈദ്യപരിശോധന നടത്തിയ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബിനാണ് അന്വേഷണ ചുമതല. ഐജി സേതുരാമന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതിജീവിതയുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഡോ. പ്രീതിക്കെതിരായ ആരോപണത്തില്‍ മെഡിക്കല്‍ കോളജ് എസിപി നടത്തിയ അന്വേഷണത്തില്‍ അതിജീവിത അതൃപ്തിയറിയിച്ചിരുന്നു. തന്റെ മൊഴി വൈദ്യപരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി.

കൂടാതെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ അനിതയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖവിലയ്‌ക്കെടുത്തില്ല, പ്രീതിയ്ക്കനുകൂലമായ കുറ്റപത്രത്തിലില്ലാത്ത പുതിയ സാക്ഷിയെ കൊണ്ടുവന്നുവെന്നും അതിജീവിത ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

 

Read Also: കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വധിച്ചു

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം.പെരിയാർ ടൈഗർ...

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ...

Related Articles

Popular Categories

spot_imgspot_img