മുംബൈ: ഗോവയിലെ പെർണം തുരങ്കത്തിലെ വെള്ളച്ചോർച്ചയെത്തുടർന്ന് കൊങ്കൺ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം. തിരുനൽവേലി- ജാംനഗർ എക്‌സ്പ്രസ്, നാഗർകോവിൽ- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്‌സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീൻ- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.Regulation of railway traffic through Konkan
റദ്ദാക്കിയ ട്രെയിനുകൾ
മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്
മംഗളുരു സെൻട്രൽ – ലോക്മാന്യ തിലക്
മംഗളുരു ജംഗ്ഷൻ- മുംബൈ സിഎസ്എംടി എക്സ്പ്രസ് ട്രെയിൻ
സാവന്ത് വാടി റോഡ് – മഡ്ഗാവ് ജംഗ്ഷൻ പാസഞ്ചർ
വഴി തിരിച്ച് വിട്ട ട്രെയിനുകൾ
എറണാകുളം ജംഗ്ഷൻ- പൂനെ ജംഗ്ഷൻ എക്സ്പ്രസ് ട്രെയിൻ
മംഗളുരു ജംഗ്ഷൻ – മുംബൈ സിഎസ്എംടി എക്സ്പ്രസ്
എറണാകുളം ജംഗ്ഷൻ – എച്ച് നിസാമുദ്ദീൻ
തിരുവനന്തപുരം സെൻട്രൽ – എച്ച് നിസാമുദ്ദീൻ എക്സ്പ്രസ്
ലോകമാന്യ തിലക് – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്
ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്
എച്ച്.നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്
ബാവ്നഗർ – കൊച്ചുവേളി എക്സ്പ്രസ്
ലോകമാന്യ തിലക് – എറണാകുളം എക്സ്പ്രസ്
ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
മുംബൈ സിഎസ്എംടി – മഡ്ഗാവ് ജംഗ്ഷൻ കൊങ്കൺകന്യ എക്സ്പ്രസ്
ലോകമാന്യ തിലക് – മംഗളുരു സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസ്
അതേസമയം, രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. യുപിയിലും ബിഹാറിലും ഓറഞ്ച് അലേർട്ടാണ്. വടക്കുകിഴക്കൻ അസമിലും സമീപ പ്രദേശങ്ങളിലും തെക്കൻ ഗുജറാത്തിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ തെക്കൻ ഒമാൻ തീരങ്ങളിലും, വടക്കൻ ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.