web analytics

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദെന്ന് ഡൽഹി പോലീസ്; പ്രതി ഡോക്ടർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദെന്ന് ഡൽഹി പോലീസ്; പ്രതി ഡോക്ടർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദെന്ന് ഡൽഹി പോലീസ്; പ്രതി ഡോക്ടർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (JeM) ആണെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള ജെയ്‌ഷ് മൊഡ്യൂൾ ആണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തിന് പിന്നിൽ ഡോക്ടറായ ഉമർ മുഹമ്മദ് ആണെന്ന സൂചനയാണ് അന്വേഷണത്തിൽ ലഭിച്ചത്.

ഫരീദാബാദിൽ ജെയ്‌ഷ് സംഘത്തിലെ നിരവധി പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതോടെ പരിഭ്രാന്തനായ ഉമർ ഞെട്ടിത്തിരിഞ്ഞ് സ്ഫോടനം നടത്തിയതാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇയാൾ ഫരീദാബാദിൽ നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

സ്ഫോടനത്തിൽ കുറഞ്ഞത് 9 പേർ മരിക്കുകയും 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചില റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 12 വരെയുമുണ്ട്.

ജെയ്‌ഷ് മൊഡ്യൂളിലെ മുഖ്യ അംഗങ്ങളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാഥർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളും 350 കിലോ അമോണിയം നൈട്രേറ്റും കണ്ടെത്തി.

ഇതിന് പിന്നാലെയാണ് ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നത്. ചന്ദ്‌നി ചൗക്ക്, ചെങ്കോട്ട, ജുമാ മസ്ജിദ് മേഖലകൾ അടക്കം വലിയ ജനത്തിരക്കുള്ള പ്രദേശമാണ് സ്‌ഫോടനം കുലുക്കിയത്.

സ്‌ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ (ANFO) വിഭാഗത്തിലുള്ള ബോംബാണ് ഉപയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ ചാവേർ ആക്രമണ സാധ്യതയും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി സ്ഫോടനത്തിന് പിന്നിൽ ഡോക്ടറായ ഉമർ മുഹമ്മദ് ആണെന്നാണ് സൂചന.

ഈ സ്ഫോടനത്തിൽ കുറഞ്ഞത് ഒൻപത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജെയ്‌ഷ് മൊഡ്യൂളിലെ പ്രധാന അംഗങ്ങളായ ഡോ മുജമ്മിൽ ഷക്കീൽ, ഡോ ആദിൽ റാഥർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും 350 കിലോഗ്രാം അമോണിയം നൈട്രേറ്റും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. ചരിത്രപരമായ ചെങ്കോട്ട, തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റ്, ജുമാ മസ്ജിദ് എന്നിവയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ (ANFO) എന്ന സ്ഫോടകവസ്തു ഉപയോഗിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

അമോണിയം നൈട്രേറ്റും ഫ്യുവൽ ഓയിലും ചേർത്താണ് ഈ ബോംബ് ഉണ്ടാക്കുന്നത്. ചാവേർ ആക്രമണത്തിനുള്ള സാധ്യതയും സജീവമായി അന്വേഷിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

English Summary

Delhi Police confirmed that the recent explosion near the Red Fort was linked to Pakistan-based terror outfit Jaish-e-Mohammed (JeM).

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത് തിരുവനന്തപുരം: മേയ് 25ന് കടലിൽ...

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മുംബൈയിൽ വൻ...

ശബരിമല വിശ്വാസസംരക്ഷണത്തിനായി ജ്യോതികള്‍ തെളിയും; സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെപിസിസി

തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുന്നതെന്ന്...

മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചുനൽകാനായി മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ..! അതും 900 കിലോമീറ്റർ അകലെ

മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ വടക്കുകിഴക്കൻ ചൈനയിലെ ഒരു...

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി;...

ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും

ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് നീക്കം ശക്തമാക്കിയ പി.വി. അന്‍വറിനെ...

Related Articles

Popular Categories

spot_imgspot_img