യുഎഇയിൽ മൂടൽമഞ്ഞ് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

യുഎഇയിൽ പല ഭാഗങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 9മണിവരെ അബുദാബിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള മൂടൽമഞ്ഞായിരിക്കും അനുഭവപ്പെടുക.
രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം നൽകിയ അറിയിപ്പ്. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മാറിവരുന്ന വേഗപരിധികൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ചില റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി.

അബുദാബി അൽ ഐൻ (അൽ ഖതാം-റസീൻ)
അബുദാബി അൽ ഐൻ (അൽ വാത്ബ-അൽ ഫായ)
അബുദാബി സ്വെയ്ഹാൻ റോഡ് (സിവിൽ ഡിഫൻസ് റൗണ്ടബൗട്ട്-സ്വെയ്ഹാൻ റൗണ്ടബൗട്ട്)
അബുദാബി അൽ ഐൻ (റുമാ-അൽ ഖാസ്ന)
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് (കിസാദ്-സെയ്ഹ് അൽ സെദിര)
അൽ താഫ് റോഡ് (സ്വെയ്ഹാൻ റൗണ്ടബൗട്ട് – അൽ സാദ്)
സ്വെയ്ഹാൻ റോഡ് (നാഹിൽ-അബുദാബി)
അൽ താഫ് റോഡ് (അൽ സാദ് – അൽ അജ്ബാൻ) എന്നീ റോഡുകളിലാണ് വേഗപരിധിയിൽ മാറ്റമുള്ളത്. ചില കിഴക്ക്, തെക്ക് പ്രദേശങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.

English summary : Red and Yellow Alerts Announced for Haze in UAE; Meteorological Center says there is a chance of rain; Motorists should exercise caution

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img