News4media TOP NEWS
ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം 21.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ… ആവർത്തിക്കുന്ന ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകങ്ങൾ

വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ… ആവർത്തിക്കുന്ന ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകങ്ങൾ
November 20, 2024

അമ്പലപ്പുഴ കരൂരിലേതും ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ (40) മൃതദേഹമാണ് നിര്‍മാണം നടക്കുന്ന വീടിനു സമീപത്ത് കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തത്.

അടുത്ത കാലത്തായി നിരവധി സ്ത്രീകളെ കാണാതായി. പോലീസ് അന്വേഷണത്തില്‍ ഇവരിൽ ഭൂരിഭാഗം പേരും കൊല ചെയ്യപ്പെട്ടതാണ് എന്നാണ് തെളിഞ്ഞത്. ഇതെല്ലാം തന്നെ ‘ദൃശ്യം’ സിനിമ മോഡല്‍ കൊലപാതകങ്ങളായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.

വിജയലക്ഷ്മിയെ കൊന്ന ശേഷം മൃതദേഹം പുരയിടത്തില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പല കേസുകളിലും മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് ലഭിച്ചത്.

കൊലപാതകമാണെന്ന് തെളിഞ്ഞിട്ടും ആലപ്പുഴ മാന്നാറില്‍ കൊല ചെയ്യപ്പെട്ട ശ്രീകലയുടെ മൃതദേഹം കണ്ടെടുക്കാന്‍ പോലും സാധിച്ചില്ല. അത്രയധികം ആസൂത്രിതമായാണ് ഈ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത്.

ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. ഏഴാം തീയതി തന്നെ കൊല നടന്നുവെന്നാണ് പോലീസ് കരുതുന്നത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന ജയചന്ദ്രന്‍ (50) ഇവരെ കൊന്ന ശേഷം വീടിനു സമീപം കുഴിച്ചിടുകയായിരുന്നു.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നവംബർ ഏഴാം തീയതി നടന്ന കൊലപാതകമാണ് ഒന്നരയാഴ്ചയ്ക്ക് ശേഷം തെളിഞ്ഞത്. പിടിക്കപ്പെടില്ല എന്ന് വിശ്വസിച്ചിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

വിജയലക്ഷ്മിയെ കാണാതായ ശേഷം ബന്ധു നല്‍കിയ പരാതിയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വിജയലക്ഷ്മിയെ കൊന്ന് ശരീരം മറവുചെയ്ത ശേഷം മൊബൈല്‍ ഫോണ്‍ എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു.

അന്വേഷണം വഴി തെറ്റിക്കാനാണ് പ്രതി ഓടുന്ന ബസില്‍ ഫോണ്‍ ഉപേക്ഷിച്ചത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ഫോണ്‍ പോലീസിന് കൈമാറിയതാണ് നിർണായകമായത്.

കൊച്ചി പോലീസ് കരുനാഗപ്പള്ളി പോലീസിന് ഫോണ്‍ കൈമാറി. ഈ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജയചന്ദ്രനിലേക്ക് എത്തിച്ചത്ത്.

സുഭദ്ര (73) എന്ന വയോധികയെ ആലപ്പുഴ തുറവൂരില്‍ വച്ച് കൊലപ്പെടുത്തി പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. സുഭദ്രയെ കാണുന്നില്ലെന്നുള്ള മകന്റെ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്.

പ്രതികള്‍ക്ക് സുഭദ്രയുമായി അടുപ്പമുണ്ടായിരുന്നു, ഇവരുടെ വാടക വീട്ടില്‍ സുഭദ്ര താമസിക്കാന്‍ എത്താറുണ്ടായിരുന്നു.

ഇവര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. വൃദ്ധയെ കൊന്നശേഷം ആഭരണങ്ങള്‍ കവര്‍ന്ന ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മണിപ്പാലില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രിലിലും ആലപ്പുഴയില്‍ സമാനമായ കൊലപാതകം നടന്നിരുന്നു. പൂങ്കാവ് സ്വദേശി റോസമ്മയെ സ്വന്തം സഹോദരനാണ് കൊലപ്പെടുത്തി കുഴിച്ചിട്ടത്.

വീടിന്റെ അടുക്കളയുടെ പിന്‍ഭാഗത്തായിരുന്നു ഇവരെ കുഴിച്ചിട്ടിരുന്നത്. ഇവരുടെ രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കയ്യബദ്ധം പറ്റിയെന്നാണ് പ്രതി ബെന്നി പോലീസിനോട് വെളിപ്പെടുത്തിയത്.

കേരളത്തിനെ നടുക്കിയ മറ്റൊരു കൊലപാതകമാണ് ഇലന്തൂര്‍ നരബലിക്കേസ്. 2022 ഒക്ടോബറിലാണ് ഈ കേസ് പുറം ലോകമറിഞ്ഞത്.

തമിഴ്‌നാട് ധർമപുരി സ്വദേശിനി കടവന്ത്രയിൽ താമസിച്ചിരുന്ന പദ്മ(52)യും കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്‌ലിനുമാണ് (49) ഇരകളായത്. പത്മയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലെ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുർമന്ത്രവാദക്കൊലപാതകം പുറത്തുവരുന്നത്.

റോസ്‌ലിനെ കാണാതായതായി മകള്‍ ആണ് പരാതി നല്‍കിയത്. അന്വേഷണത്തിൽ റോസ്‌ലിനെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് പത്മയെ കാണാതായത്. 2022 സെപ്റ്റംബര്‍ 26നാണ് പത്മയെ കാണാന്‍ ഇല്ലെന്നു കാണിച്ച് കുടുംബം പോലീസിൽ പരാതി നല്‍കുന്നത്. പത്മയെ തേടിയുള്ള അന്വേഷണത്തിലാണ് റോസ്‌ലിന്‍റെ കൊലപാതകം കൂടി പുറത്തുവന്നത്.

പത്തനംതിട്ട ഇലന്തൂരിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നരബലി നടത്തിയാല്‍ സാമ്പത്തിക ഉന്നതിയും ഐശ്വര്യവും വരുമെന്ന് ഷാഫി ഇലന്തൂർ സ്വദേശി ഭഗവൽസിങ് (71), ഭാര്യ ലൈല (67)യെയും വിശ്വസിപ്പിച്ചതോടെയാണ് നരബലിയില്‍ ഇവരും ഒപ്പം കൂടിയത്.

പത്മയെയും റോസിലിനെയും കൊലപ്പെടുത്തി ഇലന്തൂരിലെ വാടകവീട്ടില്‍ തന്നെ കുഴിച്ചിട്ടു. ഇവരുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും പാകം ചെയ്ത് ഭക്ഷിച്ചുവെന്നുമൊക്കെ പ്രതികള്‍ വെളിപ്പെടുത്തിയത് കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്.

പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (53) ഇലന്തൂർ സ്വദേശി ഭഗവൽസിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് ഈ കേസിലെ പ്രതികള്‍. ഈ കേസുകളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles
News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • Kerala
  • News
  • Top News

എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • Kerala
  • News

വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു; ഗ്രേഡ് എസ്.ഐ റിമാൻഡിൽ

News4media
  • Kerala
  • News

വാങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും റോക്കറ്റിലേറി സ്വർണവില

News4media
  • Featured News
  • Kerala
  • News

പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്...

News4media
  • Featured News
  • Kerala
  • News

അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ 12 വർഷത്തിനിടെ മരണമടഞ്ഞത് 1870 പേർ; മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാന...

News4media
  • Featured News
  • Kerala
  • News

പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും;ഒരു മജിസ്‌ട്രേറ്റും മൂ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]