കൊച്ചി: നടന്മാർക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ അമ്മയുടെ ഓഫീസില്‍ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം.(Re-inspection at AMMA office; Came to clarify the documents)
സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താന്‍ ആയിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം എഎംഎംഎ ഓഫീസില്‍ എത്തിയത്. ഇന്നലെയും അന്വേഷണസംഘം ഓഫീസില്‍ എത്തിയിരുന്നു.
അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്നാരോപിച്ചാണ് പരാതി നല്‍കിയത്. പിന്നാലെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന്‍ അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിയുകയും ചെയ്തു.