web analytics

വായ്പ എടുത്തവർക്ക് ശുക്രദശ; നിക്ഷേപകർക്ക് ശനിദശ

വായ്പ എടുത്തവർക്ക് ശുക്രദശ; നിക്ഷേപകർക്ക് ശനിദശ

കൊച്ചി: രാജ്യത്തെ വായ്പാ ഉപഭോക്താക്കൾക്ക് ഏറ്റവും വലിയ ആശ്വാസങ്ങൾ സമ്മാനിച്ച വർഷം അവസാനിക്കുകയാണ്.

 നാണയപ്പെരുപ്പ ഭീഷണി ഉയർന്നതിനെ തുടർന്ന് കോവിഡ് മഹാമാരിക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് നിരന്തരമായി ഉയർത്തിയിരുന്നു. 

സാമ്പത്തിക വളർച്ച മന്ദഗതിയിലായപ്പോൾ പലിശ കുറയ്ക്കാൻ ശക്തമായ സമ്മർദമുണ്ടായിരുന്നുവെങ്കിലും മുൻ ഗവർണർ ശക്തികാന്ത് ദാസ് നിലപാട് മാറ്റിയിരുന്നില്ല.

എന്നാൽ 2024 ഡിസംബർ 26-ന് പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റതോടെ നയപരമായ സമീപനം ഗണ്യമായി മാറി.

 അദ്ദേഹത്തിന്റെ കീഴിലുള്ള ഫെബ്രുവരിയിലെ ആദ്യ ധന നയ അവലോകന യോഗത്തിൽ തന്നെ മുഖ്യ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. 

നടപ്പുവർഷത്തിന്റെ തുടക്കത്തിൽ 6.5 ശതമാനമായിരുന്ന റിപ്പോ നിരക്ക് ഏപ്രിലിലും 0.25 ശതമാനം കുറഞ്ഞു.

പിന്നീട് ജൂൺ നയ പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായി 0.5 ശതമാനം കുറവുണ്ടാക്കി സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉണർവ് നൽകുകയായിരുന്നു.

 ഏറ്റവും ഒടുവിൽ, ഡിസംബർ 3–5 വരെ നടന്ന ധന നയ യോഗത്തിൽ കൂടി 0.25 ശതമാനം കുറവുണ്ടാക്കിയതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി താഴ്ന്നു.

കഴിഞ്ഞ വർഷം വലിയ തലവേദന സൃഷ്ടിച്ച നാണയപ്പെരുപ്പം ഫലപ്രദമായി നിയന്ത്രണ വിധേയമായതും പലിശ കുറയ്ക്കാനുള്ള സാഹചര്യം ഒരുക്കി.

ഉപഭോക്താക്കൾക്ക് ആശ്വാസം

റിപ്പോ നിരക്ക് മൊത്തത്തിൽ 1.25 ശതമാനം കുറഞ്ഞതോടെ ഭവന, വാഹന, വ്യക്തിഗത, സ്വർൺ, കോർപ്പറേറ്റ് വായ്പകളിലെ ഇ.എം.ഐ തുക ഗണ്യമായി കുറഞ്ഞു.

30 ലക്ഷം രൂപ, 20 വർഷ കാലാവധിയുള്ള ഭവനവായ്പയ്ക്ക് പ്രതിവർഷം ഏകദേശം ₹22,776 വരെയാണ് പലിശ ലാഭം.

3 ലക്ഷം രൂപയുടെ വാഹന വായ്പയിൽ ഏകദേശം ₹3,700 വരെ ലാഭം ലഭിക്കുന്നു.

നിക്ഷേപകർക്ക് തിരിച്ചടി

രിസർവ് ബാങ്കിന്റെ നിരക്കുകുറവ് വാണിജ്യ ബാങ്കുകളിൽ സ്ഥിര നിക്ഷേപ പലിശയിലും പ്രതികൂലമായി. വിവിധ ടെൻററുകളിലെ നിക്ഷേപങ്ങളിൽ 0.5 മുതൽ 1 ശതമാനം വരെ പലിശ നിരക്ക് ബാങ്കുകൾ കുറച്ചിട്ടുണ്ട്.

English Summary

India’s lending customers received major relief this year as the Reserve Bank of India (RBI) cut key policy rates under the new Governor Sanjay Malhotra. After taking charge in December 2024, he initiated a softer monetary stance, reducing the repo rate from 6.5% to 5.25% through four policy meetings.

With inflation brought firmly under control, EMI amounts for home, vehicle, personal and corporate loans have fallen significantly. A 30-lakh home loan now saves nearly ₹22,800 annually. However, fixed-deposit holders suffered, as banks reduced deposit interest rates by 0.5% to 1%.

rbi-repo-rate-cut-loan-relief-2025

RBI, Repo Rate, Sanjay Malhotra, Loan EMI, Inflation Control, Fixed Deposits, Banking News, Indian Economy

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

Related Articles

Popular Categories

spot_imgspot_img