നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ് 31 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും എന്ന് അറിയിപ്പ്.
ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും നാളെ പൂര്‍ത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആഗസ്റ്റ് മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കള്‍ ആണ് റേഷന്‍ വിഹിതം കൈപ്പറ്റിയത്. ഈ മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ 31ന് മുമ്പ് തന്നെ വാങ്ങേണ്ടതാണെന്നും ഭക്ഷ്യ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. തുടർന്ന് 02.09.2025 മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ നാലിന് റേഷന്‍കടകള്‍ തുറക്കും.
രണ്ടുകൂട്ടം പായസവും കൂട്ടിയുണ്ണാം; ഓണസദ്യ ഒരുക്കാൻ കുടുംബശ്രീയും
തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തിന് സദ്യ വിളമ്പാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുക.
വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീ വനിതകള്‍ ഓണ സദ്യ ഒരുക്കുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.
വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരു സാദയുടെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക.
ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. കൂടാതെ ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.
ഓണമുണ്ണാൻ കാണം വിൽക്കേണ്ടി വരില്ല, വെളിച്ചെണ്ണയ്ക്ക് അടക്കം വില കുറഞ്ഞു
തിരുവനന്തപുരം: അഞ്ഞൂറിലേക്ക് കുതിച്ചുയർന്ന വെളിച്ചെണ്ണവില മൊത്തവിപണിയിൽ കിലോഗ്രാമിന് 380 രൂപയിലേക്ക്. മിക്ക അരി ഇനങ്ങൾക്കും വില 50ന് താഴെ. പലവ്യഞ്ജന, പച്ചക്കറി വിലയും താഴുന്നു.
പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്ക് ആശ്വാസവില. ഇക്കുറി ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് അധികം ചോരില്ല. കഴിഞ്ഞ ഓണക്കാലത്തേക്കാൾ മിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടിപ്പോൾ.
കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി അരി എത്തിയത്. കൂടാതെ സർക്കാർ ഓണച്ചന്തകളിലൂടെ വിലക്കുറവിൽ സാധനങ്ങൾ നൽകാൻ തീരുമാനിച്ചതുമാണ് വിപണിയിലെ വില ഇടിവിന് പ്രധാന കാരണം. മൊത്തവിപണിയിൽ അരിവില കഴിഞ്ഞ രണ്ട് മാസമായി കുറഞ്ഞുതന്നെയാണ്.
Summary: Ration shops across Kerala will remain open on Sunday, August 31, to complete the distribution of August ration supplies and special rice. The Food Department confirmed that the process will be completed by tomorrow.