ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതിബിൽ 2022 യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതിയിൽ 20021 എന്നിവയ്ക്ക് അനുമതി നൽകാതെ രാഷ്ട്രപതി. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഈ മൂന്ന് ബില്ലുകൾക്കും അനുമതി ലഭിച്ചില്ല. സർവകലാശാലകളുടെ നിയന്ത്രണത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത പ്രഹരമായിരിക്കുകയാണ് രാഷ്ട്രപതിയുടെ ഈ തീരുമാനം ഏഴു ബില്ലുകൾ അയച്ചതിൽ ലോകായുക്തയുടെ ബില്ലിന് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. മറ്റു മൂന്നു ബില്ലുകളിൽ രാഷ്‌ട്രപതി തീരുമാനമെടുത്തില്ല.
Read Also: രാമപുരത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം