web analytics

കെഎസ്ഇബി പിഴയിട്ടത് 57,005 രൂപ; ഒപ്പം പോലീസ് കേസും; ഒടുവിൽ രക്ഷയ്‌ക്കെത്തിയത് സ്ഥലം എംഎല്‍എ; പുഷ്പലതയ്ക്ക് ആശ്വാസം

കെഎസ്ഇബി പിഴയിട്ടത് 57,005 രൂപ; ഒപ്പം പോലീസ് കേസും; ഒടുവിൽ രക്ഷയ്‌ക്കെത്തിയത് സ്ഥലം എംഎല്‍എ; പുഷ്പലതയ്ക്ക് ആശ്വാസം

റാന്നി: അറിവില്ലായ്മയെ തുടർന്ന് കെ.എസ്.ഇ.ബി ചുമത്തിയ കനത്ത പിഴയും പൊലീസ് കേസും മൂലം സമാധാനം നഷ്ടപ്പെട്ട ക്രിസ്മസ് കാലമായിരുന്നു വിധവയായ പുഷ്പലതയ്ക്ക്. 

എന്നാൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഇടപെട്ടതോടെ പ്രശ്‌നത്തിന് ശുഭകരമായ പരിഹാരം ലഭിച്ചു.

ഡിസംബർ 15നാണ് സംഭവങ്ങളുടെ തുടക്കം. പ്ലാങ്കമൺ കരിംപ്ലാനിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച പുഷ്പലതയുടെ വീട്ടിലെ വർക്ക് ഏരിയയ്ക്ക് കമ്പിവല സ്ഥാപിക്കാനായി എത്തിയ തൊഴിലാളികൾ സമീപത്തെ വീട്ടിൽ നിന്ന് വൈദ്യുതി എടുത്തു. 

തൊഴിലാളികൾ പുറത്തുനിന്ന് കരണ്ട് എടുത്തുകൊള്ളാമെന്ന് പറഞ്ഞതോടെ പുഷ്പലത അത് അംഗീകരിച്ചു. 

ഈ സമയത്ത് മീറ്റർ റീഡിംഗ് എടുക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരൻ അനുമതിയില്ലാതെ ഗാർഹിക കണക്ഷനിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്തു.

തുടർന്ന് കെ.എസ്.ഇ.ബി 57,005 രൂപ പിഴ ഈടാക്കണമെന്ന് നോട്ടീസ് നൽകി, വൈദ്യുതി മോഷണക്കേസായി പൊലീസിൽ പരാതി നൽകുകയും ചെയ്തു. 

അന്നുതന്നെ വീട്ടിലെ മീറ്റർ നീക്കം ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൊഴിലാളികളുടെ തെറ്റാണെന്നും തനിക്ക് നിയമനടപടികളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പറഞ്ഞ് പുഷ്പലത അപേക്ഷ നൽകിയെങ്കിലും അധികൃതർ നിലപാട് മാറ്റിയില്ല.

ദിവസം 600 രൂപ മാത്രം വരുമാനമുള്ള തനിക്ക് ഇത്രയും വലിയ പിഴ അടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പുഷ്പലത എം.എൽ.എയെ സമീപിച്ചു. പിഴ കുറയ്ക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും ആദ്യം കെ.എസ്.ഇ.ബി തയ്യാറായില്ല. 

പിന്നീട് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയെയും മുതിർന്ന ഉദ്യോഗസ്ഥരെയും തുടർച്ചയായി ബന്ധപ്പെട്ടതിന്റെ ഫലമായി പിഴ 57,005 രൂപയിൽ നിന്ന് 1,425 രൂപയായി കുറച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

English Summary:

A widowed woman in Ranni, Pushpalatha, faced severe distress after KSEB imposed a ₹57,005 fine and filed a police case over unauthorized electricity use by workers without her knowledge. Following intervention by MLA Pramod Narayan and discussions with the Power Minister, the fine was reduced to ₹1,425 and electricity supply was restored.

ranni-kseb-fine-reduced-after-mla-intervention

Ranni, KSEB, Electricity Theft Case, Kerala News, MLA Intervention, Human Interest, Power Department, Pushpalatha

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത്...

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം! കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ...

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റം; പുതിയ സൗകര്യങ്ങൾ പ്രഖ്യാപിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ തൃശ്ശൂർ: ജിംനേഷ്യവും...

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു; മലയാളികൾ ഉൾപ്പെടെ പരിഭ്രാന്തിയിൽ; പോലീസ് അന്വേഷണം ഊർജ്ജിതം

ലണ്ടൻ തീവയ്പ്പ്: ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾ കത്തിനശിച്ചു ലണ്ടനിലെ നോർത്ത് വെസ്റ്റ്...

Related Articles

Popular Categories

spot_imgspot_img