എല്ലാവരുമായി പെട്ടെന്ന് കൂട്ടാകുന്ന രഞ്ജുഷയുടെ മരണം : ആനന്ദരാഗം സീരിയല്‍ സംവിധായകന്‍ പറയുന്നത് കേള്‍ക്കാം

 

ഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നടി രഞ്ജു മേനോന് എല്ലാം തന്റെ മകളായിരുന്നു. അമ്മയും മകളും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ഒരുമാസം മുമ്പുള്ള ഇന്റര്‍വ്യൂവിലും താരം പറയുകയുണ്ടായി. എന്നിട്ടും മകളെ തനിച്ചാക്കി പോകാന്‍ എങ്ങനെ മനസ് വന്നു എന്നാണ് സഹപ്രവര്‍ത്തകരടക്കം ചോദിക്കുന്നത്.
മകളായിരുന്നു രഞ്ജുയുടെ ലോകം. അവധിയുള്ള ദിവസം മകളെയും കൂട്ടിയാണ് രഞ്ജുഷ ഷുട്ടിന് വന്നിട്ടുള്ളത്. ബ്രേക്ക് ടൈമില്‍ അമ്മയും മകളും തമ്മിലുള്ള കളിചിരി തമാശകള്‍ അത്രവേഗം മറക്കാന്‍ പറ്റുന്നതല്ലെന്ന് ആനന്ദരാഗം സീരിയലിന്റെ സംവിധായകന്‍ സുനില്‍ ദേവിയോട് പറഞ്ഞു.

”പൊതുവെ എല്ലാവരുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകുന്ന ക്യാരക്ടറാണ് രഞ്ജുഷയുടേത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവരെ ഒരുപാടിഷ്മാണ്. കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ രഞ്ജുഷ വളരെ ആക്ടീവായിരുന്നു. സീരിയല്‍ പാക്കപ്പ് ആകുന്നതിന് തൊട്ട് മുമ്പുള്ള ദിവസം സെറ്റില്‍ രഞ്ജുഷ തല കറങ്ങി വീണിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ച് ഫ്‌ളാറ്റില്‍ ആക്കിതരാമെന്ന് പറഞ്ഞിട്ടും ‘സാരമില്ല, സെറ്റിലേക്ക് വന്നോളാം, ഇപ്പോള്‍ ഓക്കെയാണ്’ എന്ന പറഞ്ഞ വ്യക്തിയാണ്. അങ്ങനെയുള്ള രഞ്ജുഷ എന്തിനിത് ചെയ്തുവെന്നാണ് എന്റെ സംശയം. ഇതുവരെയും മനസില്‍ ഒറ്റപ്പെടലോ വിഷാദമോ ഉള്ളതായി തോന്നിയിട്ടില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു രഞ്ജുയുടെ പിറന്നാള്‍. ഷൂട്ട് ഉള്ളതിനാല്‍ ലൊക്കേഷനില്‍ പിറന്നാള്‍ തകര്‍ത്താഘോഷിക്കാം എന്നുപറഞ്ഞാണ് രഞ്ജുഷ അവസാനമായി പോയത്.
സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമാക്കാനായി ഇരിക്കുന്നവരുടെ അടുത്തേക്ക് എത്തിയതാകട്ടെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയും. പിറന്നാള്‍ ആശംസിക്കേണ്ട ദിവസം ആദരാഞ്ജലി അര്‍പ്പിക്കേണ്ട നോവിലാണ് സുഹൃത്തുക്കളും അണിറയറപ്രവര്‍ത്തകരും.

ഫെയ്‌സ്ബൃക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ താരമാണ് രഞ്ജുഷ. സന്തോഷം നിറയുന്ന പോസ്റ്റുകളും റീലുകളും മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ രഞ്ജുഷയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിയാതെ കുഴങ്ങുകയാണ് എല്ലാവരും.
അതേസമയം രഞ്ജുഷ വിഷാദം അനുഭവിച്ചിരുന്നതായും അത് തെളിയിക്കുന്നതാണ് അവാസാന നാളുകളിലെ ഫേസ്ബുക്ക് പോസ്റ്റ് എന്നതരത്തിലും ചില കഥകള്‍ പ്രചരിക്കുന്നുണ്ട്.

 

 

Read Also: സിനിമാ- സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

ഇനി ഒരൽപ്പം വിശ്രമമാകാം… മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

Related Articles

Popular Categories

spot_imgspot_img