ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മി​സ്റ്റ​ർ ചീ​ഫ് മി​നി​സ്റ്റ​ർ സുഖിച്ചില്ല; അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പ​റ​യ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര​പ്ര​മേ​യ പ്ര​സം​ഗ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മി​സ്റ്റ​ർ ചീ​ഫ് മി​നി​സ്റ്റ​ർ വി​ളി​യി​ൽ ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പ​റ​യ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്രതികരിച്ചു.

ഓ​രോ വി​ഷ​യ​ത്തി​ലും മി​സ്റ്റ​ർ ചീ​ഫ് മി​നി​സ്റ്റ​ർ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ ചോ​ദ്യ​ത്തി​നും താ​ൻ ഉ​ത്ത​രം​പ​റ​യ​ണോ? പ​ഠി​പ്പി​ക്കാ​ൻ നോ​ക്കേ​ണ്ട.നാ​ടി​ൻറെ പ്ര​ശ്‌​നം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണമെന്നും ഇ​തൊ​ക്കെ​യാ​ണോ ഇ​വി​ടെ സം​സാ​രി​ക്കേ​ണ്ട​തെന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

എ​ന്നാ​ൽ എ​ഴു​തി​ത​ന്ന​ത് പ​റ​യാ​ന​ല്ല പ്ര​തി​പ​ക്ഷം ഇ​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ മറുപടി പറഞ്ഞു. നി​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൻറെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി, നി​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തും. അ​തി​ൽ അ​സ​ഹി​ണു​ത എ​ന്തി​നാ​ണെ​ന്നും വിഡി സ​തീ​ശ​ൻ ചോ​ദ്യം ഉ​ന്ന​യി​ച്ചു.

സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ​ല​ക്ഷ്യം വ​ച്ചാ​ണ് പ്ര​തി​പ​ക്ഷം സം​സാ​രി​ക്കു​ന്ന​തെ​ന്നായിരുന്നു മ​ന്ത്രി പി.​രാ​ജീ​വിന്റെ കു​റ്റ​പ്പെ​ടു​ത്തൽ. നോ​ട്ടീ​സി​ൽ പ​രാ​മ​ർ​ശി​ച്ച വി​ഷ​യ​മാ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം താ​ൻ എ​ന്ത് സം​സാ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കേ​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല പ്രതികരിച്ചു. മി​സ്റ്റ​ർ ചീ​ഫ് മി​നി​സ്റ്റ​ർ എ​ന്ന് വി​ളി​ക്കു​ന്ന​ത് അ​ൺ പാ​ർ​ല​മെ​ൻറ​റി വാക്ക് അ​ല്ല.​ കേ​ര​ള​ത്തി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​വും ല​ഹ​രി​യു​ടെ വ്യാ​പ​ന​വും ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന​ത് സ​ത്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ എലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യൻ...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

Related Articles

Popular Categories

spot_imgspot_img