ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. (Ramesh Chennithala said that most of the people died in Kuwait were Malayalees)
അപകടത്തിൽ മരിച്ചവരിലേറെയും മലയാളികളാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് പടര്‍ന്ന തീ ഗ്യാസ് സിലിണ്ടറില്‍ പടരുകയും പൊട്ടിതെറിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്.
അതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. 11 പേര്‍ മലയാളികളാണെന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 21 പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Read More: ഗൂഗിൾ മാപ്പ് വീണ്ടും പണി കൊടുത്തു; മൂന്നാറിലേക്ക് പോയ സംഘത്തിന്റെ വാഹനം തോട്ടിൽ വീണു
Read More: പന്തീരാങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടു? യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്
Read More: കുവൈത്ത് തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍, ഒമ്പത് പേരെ തിരിച്ചറിഞ്ഞു; വിവരങ്ങൾ പുറത്ത്