ദുബൈ: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. മാസപ്പിറവി കണ്ടതായി ഗൾഫ് രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. അതേസമയം കേരളത്തിൽ എന്ന് നോമ്പ് തുടങ്ങുമെന്ന് നാളെ അറിയാം. ശനിയാഴ്ചയാണ് മാസപ്പിറവി ദൃശ്യമാകുന്നതെങ്കിൽ ഞായറാഴ്ച മുതൽ കേരളത്തിൽ റംസാൻ വ്രതം ആരംഭിക്കും.









