ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍

ന്യൂ മെക്സിക്കോ: ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും മരിച്ചനിലയില്‍ കണ്ടെത്തി. സമീപത്തായി ഇവരുടെ വളർത്തു നായയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂ മെക്സിക്കോ സാന്താ ഫെയിലുള്ള വസതിയിലാണ് സംഭവം. അതേസമയം നടന്റെയും ഭാര്യയുടെയും മരണ കാരണം വ്യക്തമല്ല. ഓസ്‌കര്‍ അവാര്‍ഡ് നേടിയ നടനാണ് ജീന്‍ ഹാക്ക്മാന്‍. 1930-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച അദ്ദേഹം 16-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. 1967 ൽ പുറത്തിറങ്ങിയ ബോണി ആൻഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് ജീൻ ഹാക്ക്മാന്‍ ശ്രദ്ധേയനായത്. … Continue reading ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍