web analytics

രാമക്ഷേത്ര പ്രസാദത്തിന്റെ പേരിൽ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് 6 ലക്ഷം ഭക്തർ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രസാദത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി പോലീസ്. കഴിഞ്ഞ വർഷം രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനിടെ പ്രസാദം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ആറു ലക്ഷത്തിലധികം ഭക്തരെ കബളിപ്പിച്ചതായാണ് അയോധ്യ പോലീസ് കണ്ടെത്തിയത്. 3.85 കോടി രൂപയാണ് ഭക്തർക്ക് നഷ്ടമായത്. അമേരിക്കയിൽ താമസിക്കുന്ന ഗാസിയാബാദ് സ്വദേശിയായ ആശിഷ് സിങ്ങാണ് തട്ടിപ്പിനു പിന്നിലെ മുഖ്യസൂത്രധാരൻ.

രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രസാദം, രാമക്ഷേത്രത്തിന്റെ മാതൃക, ഒരു സ്വർണ്ണനാണയം എന്നിവ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് ഒരു വെബ്‌സൈറ്റ് രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

തുടർന്ന് തട്ടിപ്പിനെ കുറിച്ച് ഒട്ടേറെ പേർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 17-നാണ് സംഭവം പുറത്തുവന്നതെന്ന് അയോധ്യ പോലീസ് മേധാവി ഗൗരവ് ഗ്രോവർ പറഞ്ഞു.

പ്രസാദവും മറ്റ് വസ്തുക്കളും എത്തിച്ചുനൽകുന്നതിന് ആശിഷ് ഇന്ത്യക്കാരിൽനിന്ന് 51 രൂപയും വിദേശ ഉപഭോക്താക്കളിൽനിന്ന് 11 ഡോളറും ആണ് ഈടാക്കിയത്. പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇരകളിൽനിന്ന് പണം സ്വീകരിക്കാൻ വിവിധ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉപയോഗിച്ചതായി പോലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

Other news

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന് ലുക്രേഷ്യ

ഗംഗാതീരത്ത് ഹരിഭജനവുമായി ഇറ്റാലിയൻ യുവതി; ഇന്ത്യ ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമെന്ന്...

Related Articles

Popular Categories

spot_imgspot_img