രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി: കുഴഞ്ഞു വീണതിനെ തുടർന്ന് ഐസിയുവിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.

വിപിഎസ് ലേക് ഷോര്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്.

രാജേഷ് ശ്വാസമെടുത്ത് തുടങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കി. നിലവില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ ഐസിയുവിലാണ് രാജേഷ് കേശവ് ചികിത്സയില്‍ തുടരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊച്ചി ക്രൗണ്‍പ്ലാസയിലെ പരിപാടിക്കിടെ രാജേഷ് കുഴഞ്ഞുവീണത്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.

ഹൃദയധമനികളില്‍ രക്തയോട്ടം നിലച്ചതാണ് രാജേഷിന്റെ ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങി വിവിധ പ്രമുഖ ചാനലുകളില്‍ അവതാരകനായ രാജേഷ് സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും സജീവസാന്നിധ്യമാണ്.

വെട്രിമാരൻ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു

ചെന്നൈ: പ്രശസ്ത സംവിധായകനും നിർമാതാവുമായ വെട്രിമാരന്‍ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വെട്രിമാരൻ കാക്കമുട്ടൈ, കൊടി, ലെന്‍സ്, സംഗത്തലൈവന്‍, തുടങ്ങിയ തമിഴില്‍ ഏറെ പ്രശംസ നേടിയ ചിത്രങ്ങള്‍ നിർമിച്ചിട്ടുണ്ട്.

ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. എന്നാൽ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന വെട്രിമാരന്റെ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.

വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ‘ബാഡ് ഗേള്‍’ എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ബാഡ് ഗേള്‍ എന്ന് വെട്രിമാരന്‍ വ്യക്തമാക്കി.

ബാഡ് ഗേളും അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത ‘മാനുഷി’യും കാരണമുണ്ടായ വിവാദങ്ങളും ഈ സിനിമകളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തര്‍ക്കങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബാഡ് ഗേളിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ അതിനെ കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും എന്ന് വെട്രിമാരൻ പറഞ്ഞു.

മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായ ചിത്രമാണ്.

അതുകൊണ്ട് തന്നെ നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.’ -വെട്രിമാരന്‍ വ്യക്തമാക്കി.

Summary: Actor and television host Rajesh Keshav, who was admitted to the ICU after collapsing, is showing slight improvement in his health condition. The update was shared through the latest medical bulletin released by VPS Lakeshore Hospital.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img