വിജയം വരെ കസറി സാം കറൻ ! രാജസ്ഥാന് നാലാം പ്രഹരമേൽപ്പിച്ച് പഞ്ചാബിന് അഞ്ചുവിക്കറ്റ് വിജയം; നേരത്തെ പ്ളേ ഓഫിലെത്തിയതിൽ ആശ്വസിച്ച് രാജസ്ഥാൻ

ഐ പി എല്ലിൽ ക്യാപ്റ്റന്‍ സാം കറന്റെ മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്.
ഒരു ഘട്ടത്തില്‍ നാലിന് 48 റണ്‍സെന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ രക്ഷിച്ചത് 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്ന സാം കറന്റെ ഇന്നിങ്‌സാണ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയക്കൊടി പാറിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്ജ തൊട്ടതെല്ലാം പിഴച്ചു. വെറും നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും ആദ്യമേതന്നെ കൂടാരം കയറി. സഞ്ജു സാംസൺ 15 പന്തിൽ 18 റൺസ് സ്വന്തമാക്കി പുറത്തായതോടെരാജസ്ഥാൻ കൂടുതൽ പ്രതിരോധത്തിലായി തുടർന്ന് പരാഗും അശ്വിനും ചേർന്നാണ് രാജസ്ഥാന് മുന്നോട്ടു നയിച്ചത് അശ്വിൻ 19 പന്തിൽ 28 റൺസ് നേടി പുറത്തായി. ഒരറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒറ്റയ്ക്ക് പൊരുതിയ റിയാൻ പരാഗ് രാജസ്ഥാൻ സ്കോർ 144 വരെ എത്തിച്ചു.

145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ച് ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ (6) ബോള്‍ട്ട് പുറത്താക്കി. ജോണി ബെയര്‍സ്‌റ്റോ കൂടി പുറത്തായതോടെ എട്ട് ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. എന്നാൽ പിനീട് സാം കരൻ എന്ന യോദ്ധാവിന്റെ പോരാട്ടമായിരുന്നു. അഞ്ചാം ഓവറില്‍ ഒന്നിച്ച സാം കറന്‍ – ജിതേഷ് ശര്‍മ കൂട്ടുകെട്ട് മല്സരം പഞ്ചാബിന് അനുകൂലമാക്കി.

Read also: ലോറി ഡ്രൈവർമാരുടെ പേടിസ്വപ്നമായി കുട്ടിക്കാനം വളഞ്ഞങ്ങാനത്തെ കൊടും വളവ്; അപകടത്തിൽപ്പെട്ടത് നിരവധി ലോറികൾ

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

Related Articles

Popular Categories

spot_imgspot_img