വിവാഹപ്രായം ആയില്ലെന്ന് കരുതി ഒരാളെ ലിവ്–ഇൻ ബന്ധത്തിൽ ഒരുമിച്ച് താമസിക്കുന്നത് തടയാനാവില്ലെന്ന് കോടതി
ജയ്പുർ ∙ വിവാഹപ്രായം എത്താത്തതുകൊണ്ട് മാത്രം ഒരാളെ ലിവ്–ഇൻ ബന്ധത്തിൽ ഒരുമിച്ച് താമസിക്കുന്നത് തടയാനാവില്ലെന്ന് രാജസ്ഥാന‍് ഹൈക്കോടതി.
പ്രായപരിധി വിവാഹത്തിന് മാത്രം ബാധകമാണെന്നും ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ആർട്ടിക്കിൾ 21 പ്രകാരം വ്യക്തിക്ക് ഉറപ്പാക്കിയിരിക്കുന്നതിനാൽ അതിൽ നിയന്ത്രണം വരുത്താൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
18 വയസ്സുള്ള പെൺകുട്ടിയും 19 വയസ്സുള്ള യുവാവും ഒരുമിച്ച് താമസിക്കാൻ അനുവദണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കോട്ട സ്വദേശികളായ ഇരുവരും പ്രണയത്തിലായിരുന്നു.
2025 ഒക്ടോബർ 27 മുതൽ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച അവർ കുടുംബത്തെ വിട്ട് മറ്റൊരു വീടിലേക്ക് മാറുകയും ചെയ്തു.
പെൺകുട്ടിയുടെ ബന്ധുക്കൾ ഇത് എതിർത്ത് യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വിശദീകരിച്ചു.
പോലീസിൽ നൽകിയ പരാതിക്ക് നടപടി ലഭിക്കാത്തതോടെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹപ്രായം 21 ആകാതെ ഒരുമിച്ച് താമസിക്കാൻ പാടില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
21 വയസിനു ശേഷം മാത്രമേ നിയമപരമായി ഇത് അംഗീകരിക്കാനാവൂ എന്നും പബ്ലിക് പ്രോസിക്യൂട്ടർ വിവേക് ചൗധരി വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളിക്കളഞ്ഞു.
വധഭീഷണി ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും യുവദമ്പതിക്ക് ആവശ്യമായ സുരക്ഷ നൽകണമെന്നും ജസ്റ്റിസ് ധന്ദ് അധ്യക്ഷനായ ബെഞ്ച് പോലീസിന് നിർദേശം നൽകി.
English Summary
The Rajasthan High Court ruled that individuals cannot be denied their constitutional rights—especially the right to life and personal liberty under Article 21—merely because they have not reached the legal marriageable age. The court permitted an 18-year-old girl and a 19-year-old boy from Kota to live together in a live-in relationship, despite objections from the girl’s family and contrary arguments from the state government. The bench also directed the police to investigate threats made against the boy and provide protection to the couple.
rajasthan-hc-live-in-minors-constitutional-rights
Rajasthan High Court, Live-in Relationship, Legal Rights, Article 21, Kota, India Courts, Youth Safety, Law and Rights









