1975ലെ ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ആണവ ശാസ്‌ത്രജ്ഞന്‍ രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ 3.20ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. ആണവോര്‍ജ്ജ വകുപ്പ് അധികൃതരാണ് ഇദ്ദേഹത്തിന്‍റെ മരണവിവരം പങ്കുവച്ചത്. രാജ്യത്തെ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവും ആണവോര്‍ജ്ജ കമ്മിഷന്‍ അധ്യക്ഷനുമായിരുന്നു. Rajagopala Chidambaram, a giant in the country’s nuclear science, passes away
ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് 1962ലാണ് അദ്ദേഹത്തിന് ഡോക്‌ടറേറ്റ് ലഭിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ ചേര്‍ന്നു. 1990ല്‍ അദ്ദേഹം ഇതിന്‍റെ മേധാവിയായി.
1975ല്‍ പൊഖ്റാനില്‍ നടന്ന സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ സ്ഫോടന പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ആണവായുധ പരിപാടികളുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 മുതല്‍ 2000 വരെ രാജ്യത്തെ ആണവോര്‍ജ്ജ കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചു.
1988ല്‍ പൊഖ്റാനില്‍ നടന്ന അണുപരീക്ഷണങ്ങളുടെ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഇദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയത്. ഡിആര്‍ഡിഒയുമായി സഹകരിച്ചായിരുന്നു ഈ പരീക്ഷണങ്ങള്‍. ആണവോര്‍ജ്ജ വകുപ്പിന്‍റെ നേതൃത്വത്തിലിരിക്കെ രാജ്യത്തെ ആണവ പ്ലാന്‍റുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തി.
1975ല്‍ പദ്‌മശ്രീയും 1999ല്‍ പദ്‌മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.രാജ്യത്തെ അടിസ്ഥാന ശാസ്‌ത്രത്തിനും ആണവ സാങ്കേതികതയ്ക്കും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി.