ബെംഗളൂരുവിൽ മഴ ; 20 വിമാന സർവീസുകൾ വൈകി, സ്കൂളുകൾക്ക് അവധി

ബെംഗളൂരുവിൽ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി.ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.

ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി (11) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും ഒഴുക്കിൽപെട്ടത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള 20 വിമാന സർവീസുകൾ വൈകി. 5 എണ്ണം ചെന്നൈയിലേക്കു വഴിതിരിച്ചുവിട്ടു. ഇൻഡിഗോയുടെ ഡൽഹി, ഹൈദരാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയും തായ് ലയൺ എയറിന്റെ ബാങ്കോക്കിൽ നിന്നുള്ള സർവീസുമാണു ചെന്നൈയിലേക്കു തിരിച്ചുവിട്ടത്.

വിമാനത്താവള പാതയിൽ യെലഹങ്ക വ്യോമസേന താവളത്തിനു സമീപം അപകടപരമ്പരയുണ്ടായി. കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മറ്റു 9 കാറുകളിൽ ഇടിച്ച് 5 പേർക്കു പരുക്കേറ്റു.

ദുരിതത്തിൽ യെലഹങ്ക നിവാസികൾ

രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യെലഹങ്ക മേഖലയിൽ വെള്ളം കയറുന്നത്. ദൊഡ്ഡബൊമ്മസന്ദ്ര തടാകം കരകവിഞ്ഞതോടെ കേന്ദ്രീയ വിഹാർ അപ്പാർട്മെന്റിൽ വീണ്ടും വെള്ളം കയറി. എൻഡിആർഎഫ് സംഘം ഡിങ്കി ബോട്ടിലെത്തിയാണു താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പാർക്കിങ് ബേയിൽ വെള്ളം കയറിയതോടെ കാറുകൾ ഉൾപ്പെടെ മുങ്ങി. ഇവിടെയുള്ള താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ, ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് എന്നിവർ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു

English summary : Rain in Bengaluru; 20 flights delayed, schools closed

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

‘ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം’; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി…

'ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം'; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള...

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

Related Articles

Popular Categories

spot_imgspot_img