web analytics

പെരുമഴ തുടങ്ങി; പിന്നാലെ മഴക്കോട്ട് വിലപണിയിലും തിരക്കേറി; വില നൂറു രൂപ മുതൽ 3,000 രൂപവരെ

വേനൽമഴ കാലവർഷമായി ശക്തിപ്രാപിച്ചതോടെ മഴക്കോട്ട് വിപണിയിലും തിരക്കേറി. കേരളത്തിൽ മഴ സീസണിൽ മാത്രം 250 കോടി രൂപയുടെ വില്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞ വിലയിലുള്ള മഴക്കോട്ടുകളാണ് ഇപ്പോൾ വിപണിയിൽ താരം. മഞ്ഞ, ചുവപ്പ്, നീല എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഇത് ലഭ്യമാണ്. 100 രൂപ മുതലാണ് ഇതിന്റെ വില.

മഴക്കോട്ടുകളുടെ കട്ടികൂടുന്നതിനനുസരിച്ച് വിലയും ഉയരും. വിലക്കുറവിൽ ലഭിക്കുന്നതിനാലാണ് ഇത്തരം മഴക്കോട്ടിന് പ്രിയമേറിയത്. സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പരമാവധി ഒരുമാസത്തേക്കുള്ള ഉപയോഗം എന്ന നിലയിലാണ് ഇത് കൂടുതൽ പേരും വാങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. മാത്രമല്ല, ഇത്തരം മഴക്കോട്ടുകൾ പോക്കറ്റിൽപ്പോലും വയ്ക്കാനും പറ്റും.

കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെയുള്ള മഴക്കോട്ടുകൾ വിപണിയിൽ ലഭ്യമാണ്. മിക്ക കമ്പനികളും ഇത്തവണ കുട്ടികളുടെ വിഭാഗത്തിൽ പുതുമ കൊണ്ടുവന്നിട്ടുണ്ട്. ശരാശരി 300 രൂപ മുതലാണ് ഇതിന്റെ ആരംഭിക്കുന്നത്. എന്നാൽ കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മഴക്കോട്ടിന് വില ഏറും.

മുതിർന്നവർക്ക് 500 രൂപ മുതൽ കോട്ട് ലഭ്യമാണ്. നൈലോൺ, അല്ലെങ്കിൽ പോളിസ്റ്റർ പോലുള്ള ഉയർന്നനിലവാരമുള്ള വാട്ടർപ്രൂഫ് മെറ്റീരിയലുകളിൽ നിർമ്മിച്ചവയ്ക്ക് നിരക്കേറും. ഏതാണ്ട് 3,000 രൂപ വരെയുള്ള മഴക്കോട്ടുകൾ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. രാത്രി യാത്രകൾക്കായി ഫലപ്രദമായ റിഫ്ളക്ടറുകളുള്ള മഴക്കോട്ടുകൾ തിരഞ്ഞെടുത്തു വാങ്ങുന്നവരുമുണ്ട്. വിവിധ കമ്പനികൾ സമ്മാനങ്ങളായി മഴക്കോട്ടുകൾ നൽകുന്നുണ്ട്.

 

 

Read More: വിമാന എൻജിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Read More: ദ്വയാർഥം കലർന്ന പ്രാങ്ക് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു : അപമാനം ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവതി: യുവതിയടക്കം 3 യൂട്യൂബർമാർ അറസ്റ്റിൽ

Read More: 2 വർഷത്തെ യൂണിഫോം അലവൻസ് നൽകിയില്ല; സ്കൂളുകൾക്ക് കിട്ടാനുള്ളത് 160 കോടി, നെയ്ത്തുകാർക്ക് 30 കോടി; റിപ്പോർട്ടുകൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി കൊച്ചി : ലുലു...

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി പത്തനംതിട്ട: ശബരിമല...

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി; ആക്രമണം ഫോർക്ക് ഉപയോഗിച്ച്‌

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി ബോസ്റ്റൺ ∙ ഷിക്കാഗോയിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img