തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.(Rain alert kerala today)
പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും നാളെയും 7നും ഗതാഗത നിയന്ത്രണം
Read Also: കെഎസ്ആർടിസി പ്രീമിയം ബസുകൾ ഓണത്തിന് നിരത്തിലിറങ്ങും; ഗതാഗതമന്ത്രി ഗണേഷ് കുമാര്‍