web analytics

കേരളത്തിൽ വീണ്ടും പെരുമഴക്കാലം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നത്.(Rain alert changed in kerala; orange alert declared in three districts)

ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും തെക്കു കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. തിങ്കളാഴ്ച മഴയ്ക്ക് ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വീണ്ടും ശക്തിയാര്‍ജിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരും. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇടുക്കിയില്‍ തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

തിയേറ്റർ യാത്രയ്ക്ക് വിരാമം; ‘ദി രാജ സാബ്’ ഫെബ്രുവരി 6 മുതൽ ഒടിടിയിൽ

തിയേറ്റർ യാത്രയ്ക്ക് വിരാമം; ‘ദി രാജ സാബ്’ ഫെബ്രുവരി 6 മുതൽ...

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

കൂട്ടിന് ആരുമില്ല, ഒടുവിൽ മരണത്തിലും ഒന്നിക്കാൻ തീരുമാനം; തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു, രണ്ടുപേർ ഗുരുതാരാവസ്ഥയിൽ

തൃശൂരിൽ കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു തൃശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത്...

Related Articles

Popular Categories

spot_imgspot_img