വെറും 35 രൂപ മുതൽ ടിക്കറ്റ്; 250 കിലോമീറ്റര്‍ വേഗത, ഇന്ത്യക്ക് സമ്മാനമായി മറ്റൊരു കിടിലൻ ട്രെയിൻ പുറത്തിറക്കാനൊരുങ്ങി റയിൽവേ !

ആധുനികവത്കരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന റെയില്‍വേ വരും വര്‍ഷങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ അപദ്ധതികൾ ആവിഷ്കരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍,വന്ദേഭാരത് ട്രെയിനുകള്‍,വന്ദേഭാരത് സ്ലീപ്പര്‍ എഡിഷന്‍, വന്ദേഭാരത് മെട്രോ എന്നിവ അവയിൽ ചിലതുമാത്രം. (Tickets from just Rs.35; 250 km speed, Railways is about to release another cool train as a gift to India!)

ഇതിനു പിന്നാലെ, കൂടുതല്‍ അമൃത് ഭാരത് ട്രെയിനുകളും രംഗത്തിറക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നോണ്‍ എസിയായി സാധാരണക്കാരെ ലക്ഷ്യംവച്ച് ട്രാക്കിലിറക്കിയ ട്രെയിനിന്റെ മുഖം മിനുക്കിയുള്ള വെര്‍ഷന്‍ ഉടന്‍ ഇറങ്ങിയേക്കും. ഏറ്റവും കുറഞ്ഞ ദൂരം (1-50 കിലോമീറ്റര്‍) 35 രൂപ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും 1000 കി.മീ ദൂരത്തിന് 500 രൂപയില്‍ താഴെയായിരിക്കുമെന്നുമാണ് സൂചന.

. 2024ല്‍ ഇത്തരത്തിലുള്ള 50 ട്രെയിനുകള്‍ ട്രാക്കിലിറക്കുമെന്നും 1000 ട്രെയിനുകള്‍ പണിപ്പുരയിലാണെന്നും റെയില്‍വേ മന്ത്രി തന്നെ അറിയിച്ചിരുന്നു.വന്ദേസാധാരണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ട ട്രെയിന്‍ പിന്നീട് അമൃത് ഭാരത് എക്‌സ്‌പ്രെസ് എന്ന് പേര് മാറ്റുകയായിരുന്നു. 22 കോച്ചുകളുള്ള ട്രെയിനില്‍ എട്ട് അണ്‍റിസര്‍വ്ഡ് കംപാര്‍ട്‌മെന്റും 12 സ്ലീപ്പര്‍ കോച്ചുകളും ഉള്‍പ്പെടുന്നു.

പുഷ്പുള്‍ എഞ്ചിനാണ് ട്രെയിനിനുള്ളത്. പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് എല്ലാ രീതിയിലും ആധുനിക സൗകര്യങ്ങളാണ് ഈ ട്രെയിനിലുള്ളത്. ആകര്‍ഷകമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്കുകള്‍, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുകളുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങളുണ്ട്.

യാത്രാനിരക്കും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിലയിലായിരിക്കും. എന്നാല്‍ എ.സി കോച്ചുകളില്‍ നിലവില്‍ സാധാരണ ട്രെയിനുകളിലെ അതേ നിരക്ക് ആയിരിക്കുമെന്നാണ് സൂചന.

വരാനിരിക്കുന്ന അമൃത് ഭാരത് എക്സ്‌പ്രെസില്‍ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍കണ്ടീഷന്‍ ചെയ്ത (എസി) കോച്ചുകളും, നോണ്‍ എസി കോച്ചുകളും ഉള്‍പ്പെടുമെന്ന് വൈഷ്ണവ് നേരത്തെ സൂചിപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

Other news

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് വിവാഹഹാളിൽ നിന്നുള്ള ലേസർ; ആടിയുലഞ്ഞ് വിമാനം, അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് !

ലാൻഡ് ചെയ്യുന്നതിനിടെ രശ്മി കോക്പിറ്റിലേക്ക് ലേസർ അടിച്ചതിനെ തുടർന്ന് ആടിയുലഞ്ഞ വിമാനം...

ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ ദുഃഖ വെള്ളി...

മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് തെളിവു നശിപ്പിക്കാൻ തന്നെ; കേസിൽ ഷൈൻ ടോം ചാക്കോ ഒന്നാംപ്രതി

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത...

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോഴിക്കോട് വടകര മണിയൂർ...

Related Articles

Popular Categories

spot_imgspot_img