web analytics

അറ്റകുറ്റപ്പണി: പശ്ചിമ റെയിൽവേയിലെ 451 ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവുമായി റെയിൽവേ; വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സമയം മാറും

അറ്റകുറ്റപ്പണികളെത്തുടർന്ന് പശ്ചിമ റെയിൽവേയിലെ 451 ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവുമായി റെയിൽവേ. മഹാരാഷ്ട്രയിലെ ബാന്ദ്ര മഹിം സ്റ്റേഷനുകൾക്കിടയിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ചില സർവീസുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 24, 25 തീയതികളിൽ രാത്രിയും 26ന് പുലർച്ചെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസ്, രാജധാനി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയുടെ സർവീസുകളിലാണ് മാറ്റംവരുന്നത്. Railways imposes restrictions on 451 train services on Western Railway

ജനുവരി 24/25 തീയതികളിലെ ക്രമീകരണം

വിരാറിൽ നിന്നും ഭയന്ദർ, ബോറിവാലി സ്ലോ സ‌ർവ്വിസുകൾ മുബൈ സെട്രൽ- സാന്താക്രൂസ് ഫാസ്റ്റ് ലൈനിൽ ഓടും ഇവയ്ക്ക് ഖാർ റോഡ്, മാഹിം, മാതുംഗ റോഡ്, പ്രഭാദേവി, ലോവർ പരേൽ, മഹാലക്ഷ്മി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവില്ല.
ശനിയാഴ്ച രാവിലെ, വിരാർ, നല്ലസോപാര, വസായ് റോഡ്, ഭയന്ദർ, ബോറിവാലി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന സ്ലോ ഫാസ്റ്റ് സർവീസുകൾ അന്ധേരി വരെ മാത്രമേ ഈ ദിവസങ്ങളിൽ നടത്തുകയുള്ളു

വിരാറിലേക്കുള്ള ട്രെയിനുകൾ 23:58 ന് ചർച്ച്ഗേറ്റിൽ നിന്ന് പുറപ്പെടും. ചർച്ച്ഗേറ്റിൽ നിന്നും 23:00ന് ശേഷം പുറപ്പെടുന്ന എല്ലാ സ്ലോ ലൈനുകളും മുബൈ സെട്രൽ- സാന്താക്രൂസ് ഫാസ്റ്റ് ലൈനിൽ ഓടും. ഖാർ റോഡ്, മാഹിം, മാതുംഗ റോഡ്, പ്രഭാദേവി, ലോവർ പരേൽ, മഹാലക്ഷ്മി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവില്ല.

റദ്ദാക്കിയ ട്രെയിനുകൾ

ജനുവരി 25 ലെ 12267 മുംബൈ സെൻട്രൽ – ഹാപ്പ തുരന്തോ എക്സ്പ്രസ്, 26 ലെ ട്രെയിൻ നമ്പർ 12268 ഹാപ്പ – മുംബൈ സെൻട്രൽ തുരന്തോ എക്സ്പ്രസ്, നമ്പർ 12227 മുംബൈ സെൻട്രൽ – ഇൻഡോർ തുരന്തോ എക്സ്പ്രസ്, നമ്പർ 12228 ഇൻഡോർ-മുംബൈ സെൻട്രൽ തുരന്തോ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.

സമയക്രമം മാറുന്ന ട്രെയിനുകൾ


ജനുവരി 25 ലെ ട്രെയിൻ നമ്പർ 22953 മുംബൈ സെൻട്രൽ – അഹമ്മദാബാദ് ഗുജറാത്ത് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് 06:40 മണിക്ക് മുംബൈ സെൻട്രലിൽ നിന്ന് പുറപ്പെടും.
ജനുവരി 26 ലെ ട്രെയിൻ നമ്പർ 22953 മുംബൈ സെൻട്രൽ – അഹമ്മദാബാദ് ഗുജറാത്ത് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് മുംബൈ സെൻട്രലിൽ നിന്ന് 08:15ന് പുറപ്പെടും.
ട്രെയിൻ നമ്പർ 12928 ഏകതാ നഗർ – ദാദർ എക്‌സ്‌പ്രസ് 2025 ജനുവരി 25-ന് സമയം പുനഃക്രമീകരിച്ച് ഏകതാ നഗറിൽ നിന്ന് 23:25ന് പുറപ്പെടും.ജനുവരി 25 ലെ ട്രെയിൻ നമ്പർ 20901 മുംബൈ സെൻട്രൽ – ഗാന്ധിനഗർ ക്യാപിറ്റൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് സമയം പുനഃക്രമീകരിച്ച് മുംബൈ സെൻട്രലിൽ നിന്ന് 06:15ന് പുറപ്പെടും.
ജനുവരി 26ലെ ട്രെയിൻ നമ്പർ 20901 മുംബൈ സെൻട്രൽ – ഗാന്ധിനഗർ ക്യാപിറ്റൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് സമയം പുനഃക്രമീകരിച്ച് മുംബൈ സെൻട്രലിൽ നിന്ന് 08:15ന് പുറപ്പെടും.
ജനുവരി 25 ലെ ട്രെയിൻ നമ്പർ 14707 ലാൽഗഢ് – ദാദർ രണകപൂർ എക്സ്പ്രസ് സമയം മാറ്റി ലാൽഗഡിൽ നിന്ന് 10:00 മണിക്ക് പുറപ്പെടും.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ...

Related Articles

Popular Categories

spot_imgspot_img