തോൾബാഗിൽ 500 രൂപയുടെ 72 കെട്ടുകൾ: ചോദിച്ചപ്പോൾ ഉത്തരമില്ല: മതിയായ രേഖകളില്ലാതെ ഗുരുവായൂർ എക്സ്പ്രസ്സിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പിടിച്ചെടുത്ത് റെയിൽവേ പോലീസ്

മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെയാണ് (52) കസ്റ്റഡിയിലെടുത്തത്. Railway police seized Rs 35.92 lakh brought in the train without sufficient documents.

കൊല്ലം – ചെങ്കോട്ട പാതവഴി മധുരയിൽ നിന്നും ഗുരുവായൂരിലേക്ക് വന്ന തീവണ്ടിയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പണം കണ്ടെടുത്തത്.

പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.

500 രൂപയുടെ 72 കെട്ടുകളായി തോൾബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. പ്രസന്നനോട് ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.ശ്രീകുമാർ, സീനിയർ സിവിൽ ഓഫീസർമാരായ ഷെമീർ, സജി, സിവിൽ ഓഫീസർമാരായ അരുൺ മോഹൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

‘ആതിഥേയത്വത്തിനു നന്ദി’; ഒടുവിൽ F35 തിരികെ പറന്നു

'ആതിഥേയത്വത്തിനു നന്ദി'; ഒടുവിൽ F35 തിരികെ പറന്നു സാങ്കേതിക തകരാറിനെ തുടർന്ന് സഹായം...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ മുംബൈ: ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച യുവാവ് സിസിടിവിയിൽ...

Related Articles

Popular Categories

spot_imgspot_img