വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ക്രൈംബ്രാഞ്ച് പരിശോധന വ്യാപിപ്പിച്ചു.
അടൂരിൽ യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ശക്തമായ നീക്കങ്ങളിലാണ്.
കേസിൽ രാഹുൽ മാങ്കൂട്ടത്തോടൊപ്പം ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
രാഹുൽ മാങ്കൂട്ടത്ത് എംഎൽഎക്കെതിരായ ലൈംഗികാരോപണ കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന സൂചനകളുടെ ഇടയിലാണ് അപ്രതീക്ഷിത റെയ്ഡ് നടന്നത്.
ഇപ്പോഴും പല പുകമറകളുമുണ്ട്; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ
ഇപ്പോൾ രാഹുൽ അടൂരിലെ സ്വന്തം വീട്ടിലാണ് തുടരുന്നത്. ക്രൈംബ്രാഞ്ച് ശനിയാഴ്ച ഹാജരാകാൻ രാഹുലിന് നോട്ടിസ് അയച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ അഭിനന്ദ് വിക്രമിന്റെ ഫോണിൽ നിന്നുള്ള ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെ, വീണ്ടും വിളിപ്പിക്കുകയായിരുന്നു.
കേസിൽ ഇപ്പോൾ ഏഴ് പ്രതികളാണ് ഉള്ളത്. മുമ്പത്തെ ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ നിഷേധിച്ച രാഹുൽ, പ്രതികളുമായി ബന്ധമുണ്ടെങ്കിലും, വ്യാജ രേഖകൾ ഉണ്ടാക്കിയതോ അതിലൂടെ വോട്ടുകൾ നേടിയതോ അറിയില്ല എന്നായിരുന്നു വിശദീകരണം.
‘രാഹുൽ മാങ്കൂട്ടത്തില്‍ പേപിടിച്ച സൈക്കോ പാത്ത്’; രൂക്ഷ വിമര്‍ശനവുമായി ആര്‍ഷോ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത് ആണെന്ന് ആർഷോ ആരോപിച്ചു.
നാട്ടുകാർക്ക് ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ സദസ്സിൽ ഒതുക്കുന്നത്, അല്ലായിരുന്നുവെങ്കിൽ പേപിടിച്ച സൈക്കോപാത്തിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചേനെ എന്നും ആര്‍ഷോ കൂട്ടിച്ചേർത്തു.
നായ്ക്കൾക്ക് പേപിടിച്ചാൽ കല്ലെറിഞ്ഞോടിക്കും അല്ലെങ്കിൽ അടിച്ചു കൊല്ലും. ചിലർ സമീകരിക്കാൻ ശ്രമം നടത്തുന്നു.
സമാനതകളില്ലാത്ത ക്രിമിനൽ പ്രവർത്തനമാണ് എംഎൽഎ കുപ്പായത്തിന്റെ തണലിൽ സൈക്കോപാത്തായ രാഹുൽ മാങ്കൂട്ടത്തില്‍ ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു.
ഉമാ തോമസ്, കെ കെ രമ ഉൾപ്പെടെയുള്ളവർക്ക് നേരെ സൈബർ വെട്ടുകിളികളുടെ ആക്രമണം നടന്നു.
പെയ്ഡ് സൈബർ വെട്ടുകിളികളെ ഉപയോഗിച്ച് മനുഷ്യരെ നിശബ്ദരാക്കാനാണ് കൊള്ള സംഘം ശ്രമിക്കുന്നത്. കേരളം കണ്ടിട്ടില്ലാത്ത പൊളിറ്റിക്കൽ അശ്ലീലങ്ങളായി കോൺഗ്രസ് സംഘം മാറിയെന്നും ആർഷോ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
ഇതോടെ അടുത്ത 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം സസ്പെൻഷൻ ലഭിച്ചതിനെ തുടർന്ന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്.
തിരഞ്ഞെടുപ്പ് ജനങ്ങൾക്കു മേൽ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. രാഹുലിനെ ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജി വച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
താൻ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.