web analytics

അങ്കമാലി കൊലക്കേസ് പ്രതികളെ ഒളിപ്പിച്ചുവെന്ന സംശയത്തില്‍ തലശേരിയിൽ റെയ്ഡ്; കിട്ടിയത് എസ് കത്തിയും വടിവാളും;രണ്‍ദീപിനെ തേടി പോലീസ്

കണ്ണൂര്‍ : തലശേരി നഗരസഭയിലെ തിരുവങ്ങാട് പൊലിസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച മാരകായുധങ്ങള്‍ പിടിച്ചെടുത്തു.Raid in Thalassery on suspicion of hiding Angamali murder accused

തലശേരി ടൗണ്‍ പൊലിസ് നടത്തിയ റെയ്ഡിലാണ് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയിലെ കോണ്‍ക്രീറ്റ് സീലിങില്‍ ഒളിപ്പിച്ച മാരകായുധങ്ങള്‍ പിടികൂടിയത്.

തലശേരി നഗരസഭയിലെ തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടില്‍ കൊലക്കേസ് പ്രതികള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങള്‍ പിടികൂടിയത്.

പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ രണ്‍ദീപിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ നിന്നും 61 സെന്റിമീറ്റര്‍ നീളമുള്ള അഗ്രം കൂര്‍ത്ത പുതുതായി നിര്‍മ്മിച്ചരണ്ടു വാളുകളും അതിമാരകമായി മുറിവേല്‍പ്പിക്കാന്‍ ശേഷിയുള്ള 23 സെന്റീമീറ്റര്‍ നീളമുള്ള എസ് രൂപത്തിലുള്ള വളഞ്ഞ കത്തിയും പിടികൂടിയത്. തലശേരി എസ്.ഐ വി പി ന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെറെയ്ഡ് നടത്തിയത്.

അങ്കമാലി പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു കൊലക്കേസിലെ പ്രതികള്‍ക്ക് രണ്‍ദീപ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് തലശേരി ടൗണ്‍ പൊലിസ് രണ്‍ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്‍ദീപ് ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു.

തലശേരി ടൗണ്‍പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ബി.ജെ.പി പ്രാദേശിക പവര്‍ത്തകനായ രണ്‍ദീപ് എറണാകുളം കറുകുറ്റി പാലിശേരിയിലെ രഘുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് രണ്‍ദീപ് ഒളിവില്‍ താമസിപ്പിച്ചുവെന്ന വിവരം പൊലിസിന് ലഭിച്ചത്.

എടക്കോട് മിച്ചഭൂമിയില്‍ താമസിക്കുന്ന സതീഷിനെയും കൂട്ടുപ്രതിയെയും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന വിവരം അങ്കമാലി പൊലിസാണ് തലശേരി ടൗണ്‍ പൊലിസിന് കൈമാറിയത്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ രണ്‍ദീപ് സജീവ ബി.ജെ.പി പ്രവര്‍ത്തകനാണ്.

എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് തലശേരി മണ്ഡലം ഭാരവാഹികള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത് കൊച്ചി കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘവുമായി രണ്‍ദീപിന് ബന്ധമുണ്ടെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ഇയാള്‍ കേരളത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

Related Articles

Popular Categories

spot_imgspot_img