സി.പി.എം മുറി പരിശോധിച്ചതിൽ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്? ബി.ജെ.പി. നേതാക്കളുടെ മുറി പരിശോധിച്ചതിൽ തിരിച്ച് സി.പി.എമ്മിന് എന്താ ആക്ഷേപമില്ലാത്തത്? എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നത്, തോൽക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയാൽ അന്തസ്സായി തോറ്റാൽപോരെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: ആർ.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ നടന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.Palakkad hotel raid

എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോൽക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയാൽ അന്തസ്സായി തോറ്റാൽപോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

താൻ ഇപ്പോൾ കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനുപിന്നാലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽനിന്ന് ഫെയ്സ്ബുക്ക് ലൈവ് വീഡിയോയും പുറത്തുവിട്ടു.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു കോഴിക്കോട് ടൗൺ സ്റ്റേഷന് മുന്നിൽനിന്ന് രാഹുലിൻ്റെ ഫെയ്സ്ബുക്ക് ലൈവ്.

പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളും സംഘർഷവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരുട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ആരോപണം.

അതിനിടെയിൽ മുറിക്കുള്ളിൽനിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബി.ജെ.പി.ക്കാരും സി.പി.എമ്മുകാരും ഒരുപോലെ വിളിച്ചുപറയുകയാണ്.

ഇപ്പോൾ ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. വേണമെങ്കിൽ അതുമായി വരാം.നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്’, രാഹുൽ പറഞ്ഞു.

‘ഹോട്ടലിലെ എല്ലാമുറികളും കോൺഗ്രസ് നേതാക്കൾ തുറന്നുകൊടുത്തു. ആകെ തുറന്നുകൊടുക്കാത്തത് ഷാനിമോൾ ഉസ്മാനാണ്. അവർ ഒരുമുറിയിൽ ഒറ്റയ്ക്കായിരുന്നു. അവരുടെ മുറിയിലേക്ക് നാല് പോലീസുകാർവന്നു.

വനിതാ പോലീസുകാർ വരാതെ മുറി തുറന്നുനൽകില്ലെന്ന് അവർ പറഞ്ഞു. വനിതാ പോലീസുകാർ വന്നതോടെ അവർ മുറി തുറന്നുകൊടുക്കുകയും പോലീസ് പരിശോധിക്കുകയുംചെയ്തു. എന്നിട്ട് പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ പുതിയ ഉദാഹരണമാണ്. സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചെന്ന് അവരും ബി.ജെ.പി. നേതാക്കളുടെ മുറികൾ പരിശോധിച്ചെന്ന് അവരും പറയുന്നു.

സി.പി.എം മുറി പരിശോധിച്ചതിൽ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്? ബി.ജെ.പി. നേതാക്കളുടെ മുറി പരിശോധിച്ചതിൽ തിരിച്ച് സി.പി.എമ്മിന് എന്താ ആക്ഷേപമില്ലാത്തത്?, രാഹുൽ ചോദിച്ചു

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

Related Articles

Popular Categories

spot_imgspot_img