web analytics

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്ക് കർശന നിർദേശങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി).

അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ പത്തനംതിട്ടയിൽ തന്നെ തുടരണമെന്നും ജില്ല വിട്ടുപോകരുതെന്നും അന്വേഷണ സംഘം നിർദേശം നൽകി.

ബലാത്സംഗ കേസുകളിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുത്ത ശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം. എന്നാൽ, സെഷൻസ് കോടതി ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്.

ബലാത്സംഗ പരാതി ഉയർന്നതിനു പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ 11-നാണ് വോട്ട് രേഖപ്പെടുത്താൻ പാലക്കാട് എത്തിയത്.

രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.

വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് തടഞ്ഞത്.

മുൻകൂർ ജാമ്യ ഹർജിയിൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെയാണ് യുവതി പരാതി നൽകിയതെന്നും രാഹുൽ വാദിച്ചു.

ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽപ്പെടുന്നതല്ലെന്നും, ഗർഭഛിദ്രം സംബന്ധിച്ച ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം, ഹോംസ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന രണ്ടാമത്തെ പരാതിയിൽ രാഹുൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം.

ഡിസംബർ 10ന് മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധി കോടതി ഏർപ്പെടുത്തിയിരുന്നു.

രാഹുലിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രഥമദൃഷ്ട്യാ രേഖകളില്ലെന്നും, സമ്മർദത്തെ തുടർന്നാകാം പരാതി നൽകിയതെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ജാമ്യം അനുവദിച്ചുകൊണ്ട് നിരീക്ഷിച്ചിരുന്നു.

അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും, പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും ഉൾപ്പെടെ കർശന ഉപാധികളും കോടതി നിർദേശിച്ചു.

23 വയസുള്ള യുവതിയാണ് രണ്ടാമത്തെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴി നൽകിയ പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

ആദ്യം നിയമനടപടിക്ക് താൽപ്പര്യമില്ലായിരുന്നെങ്കിലും, ആദ്യ പരാതി പുറത്തുവന്നതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ യുവതി തയ്യാറായത്.

English Summary

The Special Investigation Team has issued strict instructions to Palakkad MLA Rahul Mankoottil, who faces sexual assault allegations, directing him to remain in Pathanamthitta district and not to leave the area. Police have postponed questioning until the High Court takes a final decision on the rape cases. While his arrest has been temporarily stayed by the High Court in the first case, Rahul has been granted anticipatory bail with strict conditions in the second case. Investigations are ongoing based on complaints filed by two women.

rahul-mankoottil-sexual-assault-case-sit-restrictions

Rahul Mankoottil, sexual assault case, Palakkad MLA, SIT investigation, anticipatory bail, Kerala politics, High Court, rape allegations

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ

കലേഷ് രാമാനന്ദിന്റെ ‘ഫെയ്‌സസ്’ മാർച്ച് 6-ന് തീയറ്ററുകളിൽ ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ...

ആരോഗ്യമന്ത്രിയുടെ വീട്ടിൽ കത്രികയും റീത്തും! സുരക്ഷാക്കോട്ട തകർത്ത് യൂത്ത് കോൺഗ്രസ്; തലസ്ഥാനത്ത് വൻ സംഘർഷം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് തീർത്തും പരാജയപ്പെട്ടുവെന്നും മന്ത്രി വീണാ ജോർജ് രാജി...

അഭിഷേക് ശർമ്മയ്ക്ക് ‘ഡക്ക്’ പെരുമഴ; സഹോദരിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ ട്രോളന്മാർ

അഭിഷേക് ശർമ്മയ്ക്ക് 'ഡക്ക്' പെരുമഴ; സഹോദരിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ ട്രോളന്മാർ അഭിഷേക്...

ചിലർക്ക് ‘അടി’ കിട്ടും, ചിലർക്ക് ‘അലവൻസ്’ കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന് കലിപ്പിലാണോ?

ചിലർക്ക് 'അടി' കിട്ടും, ചിലർക്ക് 'അലവൻസ്' കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന്...

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ ‘നോ എൻട്രി’!

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ 'നോ എൻട്രി'! സംസ്ഥാനത്ത് ഇന്നും...

Related Articles

Popular Categories

spot_imgspot_img