ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
പത്തനംതിട്ട ∙ മാവേലിക്കര ജയിലില്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ് അദ്ദേഹം റിമാൻഡിൽ കഴിയുന്നത്.
മൂന്നാമത്തെ ബലാത്സംഗക്കേസിൽ 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കാനാണ് തീരുമാനം എങ്കിലും, വാദത്തിലേക്ക് കേസ് എത്താൻ സാധ്യത കുറവായതിനാൽ ജയിൽവാസം തുടരാനാണ് സാധ്യത.
അതേസമയം, രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
രാഹുലിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ട് ലഭിച്ചയുടൻ വിഷയം നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എംഎൽഎ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളിൽ ശുപാർശ നൽകേണ്ടത് ഈ കമ്മിറ്റിയായിരിക്കും.
ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവ് വഴിപാടും പൂജയും നടത്തിയതിന്റെ രസീത് പുറത്തുവന്നു.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളമാണ് പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകൾ നടത്തിയിരിക്കുന്നത്.
പുതുപ്പള്ളി പള്ളിയിൽ മൂന്ന് കുർബാനകൾ, നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താർച്ചന എന്നിവയാണ് വഴിപാടുകളായി നടത്തിയതെന്ന് രസീതിൽ വ്യക്തമാക്കുന്നു.
രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും, അദ്ദേഹത്തിന്റെ പ്രതിസന്ധിക്കാലം മാറണമെന്ന ഉദ്ദേശ്യത്തിലാണ് പൂജയും വഴിപാടുകളും നടത്തിയതെന്നും റെജോ വള്ളംകുളം പ്രതികരിച്ചു.
English Summary:
Congress MLA Rahul Mankootathil, currently in judicial custody at Mavelikkara sub-jail in connection with a third rape case, declined to meet party workers who came to see him. While legal proceedings continue and police seek custody, the case has also sparked political debate after a Youth Congress leader performed religious rituals seeking relief for the MLA.
Congress MLA Rahul Mankootathil, currently in judicial custody at Mavelikkara sub-jail in connection with a third rape case, declined to meet party workers who came to see him. While legal proceedings continue and police seek custody, the case has also sparked political debate after a Youth Congress leader performed religious rituals seeking relief for the MLA.
rahul-mankootathil-refuses-visitors-jail-controversy
Rahul Mankootathil, Congress MLA, Rape Case, Mavelikkara Jail, Kerala Politics, Youth Congress, Privilege Committee









