രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ
രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായുള്ള അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട ചുവന്ന പോളോ കാർ പ്രശസ്ത സിനിമാതാരത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സൂചന.
സിസിടിവി ക്യാമറകൾ കുറവുള്ള വഴികളിലൂടെയാണ് വാഹനം സഞ്ചരിച്ചതെന്ന് പോലീസ് കണ്ടെത്തി. വാഹനത്തിന്റെ യഥാർത്ഥ ഉടമയെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
രാഹുലിനൊപ്പം പ്രവർത്തിച്ചിരുന്ന സ്റ്റാഫ് അംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു. കാർ സ്ഥിരമായി രാഹുൽ ഉപയോഗിക്കുന്നതല്ലെന്നും, വാഹന ഉടമയെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.
ഇതോടൊപ്പം പാലക്കാട്ടുള്ള രാഹുലിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം വിവരശേഖരണത്തിനായി എത്തിയപ്പോൾ നിർണായകമായ വിവരങ്ങൾ ലഭിച്ചു.
രാഹുലിനെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഫ്ലാറ്റിലെ DVR-ൽ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലാണ് പോലീസ് കണ്ടെത്തിയത്.
ദൃശ്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടെ ഡിലീറ്റ് ചെയ്തതാണോ, ആരാണ് അത് ചെയ്തത് എന്നതിലേക്കാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ കെയർടേക്കറെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, യുവതി സമർപ്പിച്ച ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണെന്ന പ്രാഥമിക പരിശോധനാ റിപ്പോർട്ടും ലഭ്യമായിട്ടുണ്ട്.
രാഹുല്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലൂടെയാണെന്ന നിഗമനമാണ് അന്വേഷണ സംഘം ശക്തിപ്പെടുത്തുന്നത്.
രക്ഷപെടലിന് മുൻദിവസം തന്നെ പാലക്കാട്ടേക്ക് എത്തിച്ചതായി കണ്ടെത്തി. ഈ ചുവന്ന വാഹനത്തിന്റെ ഉടമസ്ഥത പ്രശസ്തയായ ഒരു നടിയുടേതാണെന്നതാണ് ഇപ്പോൾ ലഭിച്ചിട്ടുള്ള സൂചന.
രാഹുലിന്റെ വ്യക്തിഗത സ്റ്റാഫിൽ നിന്നാണ് ഈ നിർണായക വിവരം പൊലീസിന് ലഭിച്ചത്. കാർ സഞ്ചരിച്ച റൂട്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന തുടരുകയാണ്.
കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ രാഹുലിനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന നടിമാരാരാണ് എന്ന ചോദ്യവും ശക്തമാവുന്നു.
അടുത്തിടെ രാഹുലിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീട്ടിന്റെ തറക്കല്ലിടീൽ ചടങ്ങിൽ രണ്ട് നടിമാർ പങ്കെടുത്തിരുന്നു.
ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നതാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.
ഈ ചടങ്ങിൽ നടിമാരെത്തുന്നതും സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ രാഹുല്‍ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അതേസമയം രാഹുല്‍ ഇതുവരെ തിരുവനന്തപുരം എത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അദ്ദേഹം ഒളിവിലല്ലെന്ന തോന്നൽ നൽകാൻ ചില നാടകീയ ശ്രമങ്ങൾ നടത്തിയതായും പൊലീസ് വിലയിരുത്തുന്നു. സംസ്ഥാനത്തുടനീളം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ പ്രധാന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചത്തേതടക്കമുള്ള ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തിരിക്കുന്നു. DVR സിറ്റ് കസ്റ്റഡിയിൽ എടുത്തു.
കെയർടേക്കറെ സ്വാധീനിച്ചാണ് ദൃശ്യങ്ങൾ നീക്കിയതെന്ന സംശയത്തിലേക്ക് അന്വേഷണസംഘം സൂചിപ്പിക്കുന്നു.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാർ ഒരു സിനിമാതാരത്തിൻ്റേത് എന്ന് സൂചന.
സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണ് പോലീസിനെ വെട്ടിച്ച് കാർ സഞ്ചരിച്ചത്. വാഹനത്തിന്റെ ഉടമയാരെന്നുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
രാഹുലിനൊപ്പമുണ്ടായിരുന്ന സ്റ്റാഫ് അംഗങ്ങളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. കാർ സ്ഥിരമായി രാഹുൽ ഉപയോഗിക്കുന്നതല്ലെന്നും വാഹനത്തിന്റെ ഉടമസ്ഥനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.
രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് നിർണായക വിവരം ലഭിച്ചത്.
രാഹുലിനെ കാണാതായ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഫ്ലാറ്റിലെ ഡി വി ആറിൽ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലാണ്.
ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതിനെത്തുടർന്ന് ഫ്ലാറ്റിലെ കെയർടേക്കറെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുകയാണ്.
അതിനിടെ യുവതി രാഹുലിനെതിരെ സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്റെ സംഭാഷണം തന്നെയാണെന്ന പ്രാഥമിക പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു.
English Summary
Police investigating Rahul Mankootathil’s disappearance have found new clues. The red Polo car seen leaving his Palakkad flat is suspected to belong to a popular film actor. The vehicle travelled through areas without CCTV coverage.
rahul-mankootathil-red-polo-missing-case-investigation
Rahul Mankootathil, Palakkad, Missing Case, Red Polo Car, CCTV Footage, Kerala Police, Investigation, Audio Report, Film Actor Suspicion









