web analytics

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

പാലക്കാട്: കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പാലക്കാട് കെ.പി.എം ഹോട്ടലിൽ നിന്ന് രാത്രി വൈകിയാണ് പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഗർഭച്ഛിദ്രവും ബലാത്സംഗവും ഉൾപ്പെടുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 പരാതിക്കാരിയായ സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

എന്നാൽ, എം.എൽ.എയെ ഇതുവരെ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. 

സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്ത സമയത്താണ് പൊലീസ് ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. യൂണിഫോമിൽ എത്തിയ പൊലീസ് സംഘം ആദ്യം റിസപ്ഷനിലുള്ളവരുടെ മൊബൈൽ ഫോണുകൾ കൈപ്പറ്റിയ ശേഷം രാഹുലിന്റെ മുറിയിലെത്തിയതായാണ് വിവരം.

ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞതിനെ തുടർന്ന് കെ.പി.എം ഹോട്ടലിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

 English Summary

Congress MLA Rahul Mankootathil was taken into police custody late at night from a hotel in Palakkad. The action was based on a fresh complaint received via email, alleging rape and forced abortion. Police have recorded the woman’s statement and stated that the MLA would be taken to Alathur, though his lawyer claims he has not been produced at the police station yet. The incident has triggered significant political and legal attention.

rahul-mankootathil-mla-police-custody-palakkad-case

Rahul Mankootathil, Palakkad News, Congress MLA, Police Custody, Rape Case, Abortion Allegation, Kerala Politics, Breaking News, Special Investigation Team, Crime News

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും...

ലോകമെങ്ങും ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

കൊച്ചി: ലോകത്തിന്റെ പാപഭാരങ്ങൾ സ്വന്തം തോളിലേറ്റി ഗാഗുൽത്താ മലയിലെ കുരിശിൽ ക്രിസ്തു...

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം...

കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു

കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു ബെംഗളൂരു: പതിനൊന്നു മാസം...

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക്...

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് നടത്തിയ...

Related Articles

Popular Categories

spot_imgspot_img