‘എല്ലാം തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു’; കുടുംബജീവിതം തകര്‍ത്തത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെന്ന് പരാതിക്കാരിയുടെ ഭർത്താവ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണ് തന്‍റെ കുടുംബ ജീവിതം തകര്‍ത്തതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.
രാഹുലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യം
കടുത്ത മാനസിക സമ്മർദവും മാനനഷ്ടവും
താൻ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും വലിയ മാനനഷ്ടം നേരിടേണ്ടി വന്നതിനാലാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
യുവതിയെ ഗർഭിണിയാക്കിയതും പിന്നീട് ഗർഭഛിദ്രം നടത്തിയതും തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചുവെന്നും പറഞ്ഞു.
എംഎൽഎയുടെ ഇടപെടൽ ചോദ്യം ചെയ്ത് ഭർത്താവ്
ഒരു എംഎൽഎ കുടുംബ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ രണ്ട് കക്ഷികളെയും വിളിച്ച് സംസാരിക്കേണ്ടതാണെന്നും എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.
കേരളത്തിലെ ഒരു എംഎൽഎയാണ് തന്‍റെ കുടുംബം തകർത്തതെനിന്നും പറഞ്ഞു.
വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി ബന്ദിയാക്കിയെന്ന് ട്രംപ്; ഞെട്ടിച്ച് പ്രഖ്യാപനം; വെനിസ്വേലയിൽ അടിയന്തരാവസ്ഥ
തിരിച്ചറിയൽ വെളിപ്പെട്ടുവെന്ന് പരാതി
യുവതിയുടെ ഐഡന്റിറ്റി പുറത്തുവിട്ടതോടെ തന്‍റെ തിരിച്ചറിയലും പുറത്തായെന്നും ഇതുവഴി കൂടുതൽ സാമൂഹികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
English Summary:
The husband of a woman who filed a sexual abuse complaint against MLA Rahul Mamkootathil has made serious allegations, claiming that the MLA destroyed his family life. He alleged attempts to shift responsibility for pregnancy and abortion onto him, causing severe mental distress and reputational damage. He also stated that the MLA failed to engage both parties while intervening in a family matter.









