കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസിന്റെ ഗൗരവവും രാഹുലിനെതിരെ ഉയർന്നുവരുന്ന നിരവധി പരാതികളും കണക്കിലെടുക്കാതെയാണ് താഴെക്കോടതി ജാമ്യമനുവദിച്ചതെന്നതാണ് സര്‍ക്കാരിന്റെ പ്രധാന വാദം.
അന്വേഷണത്തിന് പ്രതിയുടെ സാന്നിധ്യം നിര്‍ണായകം: സര്‍ക്കാര്‍
രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പ്രതിയുടെ സാന്നിധ്യം ആവശ്യമാണ് എന്നും സര്‍ക്കാരിന്റെ അപ്പീലില്‍ വ്യക്തമാക്കുന്നു.
തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും സാക്ഷികളെ സ്വാധീനിക്കാനാകുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതു മുമ്പ്, കേസിന്റെ സ്വഭാവം പരിഗണിച്ചുകൊണ്ട് ചില കർശന ഉപാധികളോടെയാണ് സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യമനുവദിച്ചത്.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുക, തെളിവുകള്‍ ഇല്ലാതാക്കാതിരിക്കുക, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് കോടതി നിര്‍ദേശിച്ച പ്രധാന വ്യവസ്ഥകള്‍.
എന്നാല്‍ കേസിന്റെ പശ്ചാത്തലവും തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളും കണക്കിലെടുത്ത് ജാമ്യമനുവദിച്ചതിൽ തെറ്റുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രതിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുന്നതിനും കേസ് അന്വേഷണത്തിന് നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കുന്നതിനും ജാമ്യം റദ്ദാക്കുന്നത് അനിവാര്യമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
കേസ് 15-ാം തീയതി ഹൈക്കോടതി വീണ്ടും പരിശോധിക്കും
ഹൈക്കോടതി 15-ാം തീയതി അപ്പീലിന്റെ വിശദ വാദം കേള്‍ക്കാനിരിക്കുകയാണ്.
സംസ്ഥാനത്ത് രാഷ്ട്രീയമായും നിയമപരമായും ഏറെ ചര്‍ച്ചയായ കേസായതിനാൽ ഹൈക്കോടതി നടപടികള്‍ വലിയ ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്
English Summary
The Kerala government has filed an appeal in the High Court seeking cancellation of the anticipatory bail granted to MLA Rahul Mankootathil in the second rape case. The government argues that multiple complaints exist against the MLA and that detailed interrogation is essential. The High Court will hear the matter on the 15th.









