web analytics

ആരോപണങ്ങൾ: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

ആരോപണങ്ങൾ: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് തീരുമാനം.

സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്.

ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത് എന്നാണു സൂചന.

‘എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെ…’ ;യുവനേതാവിനെ കൈവിട്ട് വിഡി സതീശൻ

തിരുവനന്തപുരം: യുവ നേതാവിനെതിരായി ഉയർന്ന ആരോപണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

ആരെതിരെയായാലും, എത്ര വലിയ നേതാവായാലും, പാർട്ടി ഗൗരവമായി സമീപിക്കുമെന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവമുള്ളതാണ്. പരിശോധിച്ച് നടപടിയെടുക്കും.

വ്യക്തിപരമായി ആരും പരാതിയുമായി എത്തിയിട്ടില്ല. ഇപ്പോഴാണ് ഗൗരവമുള്ള പരാതി ലഭിച്ചത്. അതനുസരിച്ച് പാർട്ടി നടപടി സ്വീകരിക്കും,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പാർട്ടിയിലെ നേതാക്കളെതിരെയായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. “ഒരു സന്ദേശം മാത്രം അയച്ചാൽ ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ല.

ലഭിച്ച പരാതിയുടെ ഗൗരവം അനുസരിച്ച് ഇതിനുമുമ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്നെ കൂടി ഇരയാക്കാൻ ശ്രമിച്ചുവെന്നും” സതീശൻ ആരോപിച്ചു.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി സ്വീകരിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം കടുത്ത അസന്തോഷത്തിലാണ് എന്നതാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ∙ മാവേലിക്കര...

ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം

കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ കൂവപ്പള്ളിയിൽ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു. ഷേർളിയെ...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

Related Articles

Popular Categories

spot_imgspot_img