web analytics

ക്ലിഫ്ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്കൂ, വിജയനേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന്യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നും രാഹുൽ പരിഹസിച്ചു. തങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണെന്നും അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ലെന്നും രാഹുൽ ഓർമിപ്പിച്ചു.

സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ തങ്ങൾ ഒരു വരവങ്ങ് വരുമെന്നും അത് സർക്കാർ താങ്ങില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുന്നറിയിപ്പു നൽകി. കെഎസ്‌യു സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘പൊലീസുകാർ കേൾക്കാൻവേണ്ടി പറയുകയാണ്. ഞങ്ങളുടെ ഈ സമരപ്പന്തലിൽ ഈ വൃത്തികെട്ട പൊലീസിന്റെ കാവൽ ആവശ്യമില്ല. ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമൊക്കെ കഴിഞ്ഞ ദിവസം കയറിയ ഒരു മരപ്പട്ടിയുണ്ട്. ആ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ വിജയനേക്കാൾ നന്നായി ആ മരപ്പട്ടി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആ മരപ്പട്ടിയേക്കാൾ കഷ്ടമായി, അതിന്റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത പിണറായി വിജയൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ, അയാളുടെയ‌ും അയാളുടെ തിരുട്ടു ഫാമിലിയുടെയും സംരക്ഷണം ഏറ്റെടുത്ത പൊലീസിന്റെ വിചാരം അവരും ഗുണ്ടകളായി മാറിയെന്നാണ്.

പൊലീസിനോട് ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം. നാളെയും മറ്റന്നാളും, ഇനിയങ്ങോട്ട് ഈ നിരാഹാര സമരം ഉള്ളിടത്തോളം കാലം ഇവിടെ വിവിധ സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉണ്ടാകും. ആ സെക്രട്ടേറിയറ്റ് മാർച്ചുമായി കടന്നുവരുന്ന ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്യാമെന്നാണു പൊലീസുകാർ വിചാരിക്കുന്നതെങ്കിൽ അവരോട് ഒരു കാര്യം പറയാം. ഞങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണ്. അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ല. ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ ആ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഞങ്ങൾ ഒരു വരവങ്ങ് വരും. ഞങ്ങളുടെ സഹപ്രവർത്തകരെ സംരക്ഷിക്കാൻ. ആ വരവ് നിങ്ങളൊന്നും താങ്ങത്തില്ല.

അതുകൊണ്ട് നോക്കീം കണ്ടും നിങ്ങൾ ക്രമസമാധാന പാലനം നടത്തിയാൽ മതി. രാജാവിനേക്കാൾ വലിയ രാജഭക്തിയൊന്നും ഇവിടെ ഒരു പൊലീസ് ഏമാനും കാട്ടേണ്ടതില്ല. ഇന്ന് കെഎസ്‌യുക്കാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമ്പോൾ ഞങ്ങൾ അവരെ മടക്കി വിളിച്ചതാണ്. അല്ലാതെ ആ പീറ ജലപീരങ്കിയും പൊലീസുകാരുടെ പീറ ലാത്തിയും ഷീൽഡും കണ്ട് തിരിച്ചുപോരുന്നവല്ല ഈ യുവാക്കൾ. എല്ലാ ദിവസവും ഇങ്ങനെ മടക്കിവിളിക്കുമെന്ന ധാരണ വേണ്ട.’’ – രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

 

Read Also: മിൽമ ഭരണം പിടിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി, ക്ഷീര സഹകരണസംഘം ബിൽ രാഷ്ട്രപതി തള്ളി

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ ‘സിസ്റ്റം ഫെയ്ലിയർ’; കെ ജയകുമാർ

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ 'സിസ്റ്റം ഫെയ്ലിയർ'; കെ ജയകുമാർ കൊച്ചി: ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം ഗോവിന്ദപുരം...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img