തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകൾക്കാണ് രാഹുലിന്റെ ഉജ്വല വിജയം. നിലവിലെ ജനറൽ സെക്രട്ടറിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അബിൻ വർക്കിയാണ് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. 1,68,588 വോട്ടുകൾ അബിന് ലഭിക്കും. വൈസ് പ്രസിഡൻറ് സ്ഥാനമാണ് അബിന് ലഭിക്കുക.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടായിരുന്നു മത്സരിച്ചത്. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതിൽ 2,16,462 വോട്ടുകൾ അസാധുവായി. ഔദ്യോഗിക ഫലപ്രഖ്യാപനം അഖിലേന്ത്യാ നേതൃത്വം നടത്തും.
Read Also: ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ ; തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിക്കും