കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മലയാളി താരം കെ പി രാഹുൽ. ഒഡീഷ എഫ് സിയിലേക്കാണ് രാഹുലിന്റെ കൂടുമാറ്റം. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.(Rahul KP permanent transfer to Odisha FC)
2019 മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ താരമായ രാഹുൽ ആറു സീസണിലായി 81 മൽസരങ്ങളിലാണ് കളത്തിലിറങ്ങിയത്. എട്ടു ഗോളുകൾ നേടിയ താരം ഈ സീസണിൽ ജംഷഡ‍്പുരിനെതിരെയാണ് അവസാനമായി മഞ്ഞക്കുപ്പായമണിഞ്ഞത്. തുടർന്ന് പഞ്ചാബിനെതിരെ ഇറങ്ങാതിരുന്നതോടെ രാഹുൽ ടീം വിടുന്നെന്ന അഭ്യൂഹങ്ങൾ വ്യാപകമായി ഉയർന്നിരുന്നു.
രാഹുലിന് പുറമെ മോഹൻ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്. ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രേ കോയഫും ക്ലബ് വിട്ടേക്കും.