നന്ദി പറയാനായി രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും; ഉജ്ജ്വലമായ വരവേൽപ്പൊരുക്കാൻ ജില്ലാ നേതൃത്വം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം ഉണ്ടാവുക. (Rahul Gandhi will visit Wayanad on 12th)

റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ജൂണ്‍ 14നോ 15 നോ വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞുകൊണ്ട് അദ്ദേഹം ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നാണ് സൂചന. അതിന് മുമ്പായി വോട്ടർമാർക്ക് നന്ദി പറയാനാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്.

അതേസമയം, വയനാട്ടില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ്. സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ രാഹുല്‍ കൂടിക്കാഴ്ചയില്‍ നേതാക്കളോട് മനസ്സ് തുറന്നില്ല

ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.

Read More: ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്; കാരണം ഇത്

Read More: ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ

Read More: ഇന്നും ശക്തമായ മഴ, സംസ്ഥാനത്ത് ന്യൂനമർദ്ദ പാത്തി, ഈ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

spot_imgspot_img
spot_imgspot_img

Latest news

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

Other news

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

Related Articles

Popular Categories

spot_imgspot_img