web analytics

രാഹുൽ ഗാന്ധിക്ക് ജാമ്യം

രാഹുൽ ഗാന്ധിക്ക് ജാമ്യം

ജാർഖണ്ഡ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. ജാർഘണ്ഡ് ചൈബാസയിലുള്ള ജനപ്രതിനിധികളുടെ കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്.

കേസിൽ ജാമ്യത്തിനായി രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. ഇന്ന് രാവിലെ 10.55 ഓടെയാണ് രാഹുൽ ഹാജരായത്.

2018 ലെ ഒരു റാലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏത് കൊലപാതകിക്കും ബി.ജെ.പിയുടെ ദേശീയ പ്രസിഡന്‍റാകമെന്നായിരുന്നു അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം.

ഈ പരാമർശത്തിനെതിരെ പ്രതാഭ് യാദവ് എന്ന വ്യക്തിയാണ് ജാർഖണ്ഡിലെ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് രാഹുലിനോട് നേരത്തെ തന്നെ ജൂണ് 26 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് ഹാജരാകാനുള്ള തീയതി ആഗസ്റ്റ് 6 ലേക്ക് മാറ്റുകയായിരുന്നു. ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കോടതിയിൽ ഹാജരായതെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുലിന്‍റെ അഭിഭാഷകൻ പ്രണവ് ദരിപ അറിയിച്ചു.

കേസ് മാനനഷ്ടവുമായി ബന്ധപ്പെട്ടതാണെന്നും 2018 ൽ രജിസ്റ്റർ ചെയ്തതാണെന്നും അഭിഭാഷകൻ വാദിച്ചു. ഉത്തർ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

മുടക്കിയ പണത്തിൻ്റെ എത്രയോ ഇരട്ടി ലാഭം നേടിക്കഴിഞ്ഞു; പാലിയേക്കരയിൽ ടോൾ പിരിവ് പൂർണ്ണമായും നിർത്തണമെന്ന് വി എസ് സുനിൽകുമാർ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ സ്വാഗതം ചെയ്ത് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് ഒരു വാർത്ത ചാനലിനോട് പ്രതികരിക്കവെ വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. ടോൾ നൽകുമ്പോൾ നല്ല റോഡിലൂടെ സഞ്ചരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.

എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ ടോൾ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല.

ടോൾ പിരിവ് നിർത്തലാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാരിൻ്റെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും പിന്തുണയോടെ ടോൾ കമ്പനി ഇത് അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർഷങ്ങൾക്കു മുൻപ് മുടക്കിയ പണത്തിൻ്റെ എത്രയോ ഇരട്ടി ലാഭം ടോൾ കമ്പനി ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.

അതുകൊണ്ട് ടോൾ പിരിവ് എന്നെന്നേക്കുമായി നിർത്തലാക്കണം എന്നും സുനിൽകുമാർ പറഞ്ഞു. ഈ വിഷയത്തിൽ നാലാഴ്ചകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുപ്രവർത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി വന്നത്.

അടിപ്പാത നിർമ്മാണം കാരണം റോഡുകൾ തകർന്ന നിലയിലാണെന്നും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു.

ഇത് പരിഹരിക്കാൻ അതോറിറ്റിക്ക് മൂന്നാഴ്ചത്തെ സമയം നൽകിയിരുന്നുവെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാത്തതിനെ തുടർന്നാണ് ഇപ്പോൾ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.

Summary: Rahul Gandhi has been granted bail by the special court for public representatives in Chaibasa, Jharkhand, in a defamation case related to alleged derogatory remarks against Union Home Minister Amit Shah.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കി മദ്രാസ് ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം...

ടോൾ അടയ്ക്കാതെ മുങ്ങിയവർക്ക് മുട്ടൻ പണി വരുന്നു; ഇനി വണ്ടി വീടിനു പുറത്തിറക്കാൻ പോലുമാകില്ല !

ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും ന്യൂഡൽഹി ∙ ടോൾ...

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

സരസ്വതീദേവിയുടെ പിറന്നാൾ, വസന്തപഞ്ചമി വെള്ളിയാഴ്ച

സരസ്വതീദേവിയുടെ പിറന്നാൾ, വസന്തപഞ്ചമി വെള്ളിയാഴ്ച ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിൽ അറിവിനും കലയ്ക്കും ആത്മീയതയ്ക്കും...

അറ്റ്ലാന്റിക്കിന് മുകളിൽ യുഎസിന്റെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനത്തിന്റെ ‘നിഗൂഢ യാത്ര’

അറ്റ്ലാന്റിക്കിന് മുകളിൽ യുഎസിന്റെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനത്തിന്റെ 'നിഗൂഢ യാത്ര' ലോകമെമ്പാടുമുള്ള വിമാനങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img