മറ്റു സപ്പോർട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്നും അഞ്ച് കോടിക്ക് പകരം രണ്ടരക്കോടി രൂപ മതിയെന്നും ബിസിസിഐയോട് രാഹുൽ ദ്രാവിഡ്. ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പ്രഖ്യാപിച്ച 125 കോടി രൂപ വിഭജിക്കുന്നതിലെ അസമത്വത്തിൽ ‘അതൃപ്തി’ രേഖപ്പെടുത്തിയാണ് രാഹുൽ ദ്രാവിഡിന്റെ തീരുമാനം. (Rahul Dravid said that he also does not want the 2.5 crore rupees not paid to the supporting staff)
125 കോടി എങ്ങനെ വിഭജിക്കുമെന്ന് സംബന്ധിച്ച കണക്കുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതനുസരിച്ച് 15 താരങ്ങൾക്കും മുഖ്യപരിശീലകനായിരുന്ന രാഹുൽ ദ്രാവിഡിനും അഞ്ച് കോടി വീതമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വിഭജനത്തിലെ അസമത്വമാണി രാഹുലിനെ ചൊടിപ്പിച്ചത്.
15 അംഗ ടീമിനും ദ്രാവിഡിനും 5 കോടി രൂപ വീതം, സപ്പോർട്ടിങ് സ്റ്റാഫിന് 2.50 കോടി രൂപ വീതം, സെലക്ടർമാർക്കും റിസർവ് താരങ്ങൾക്കും ഒരു കോടി രൂപ വീതം എന്നിങ്ങനെ തുക നൽകാനായിരുന്നു തീരുമാനം. എന്നാൽ, ബോളിങ് കോച്ച് പരാസ് മാംബ്രെ, ഫിൽഡിങ് കോച്ച് ടി. ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവർക്ക് നൽകുന്ന 2.50 കോടി രൂപ തന്നെ തനിക്കും മതിയെന്നാണ് ദ്രാവിഡിന്‍റെ നിലപാട്.
രാഹുലിന്റെ തീരുമാനത്തിന് പൂർണ്ണ സപ്പോർട്ട് നൽകുകയാണ് ആപ്‌രാധകർ. രാഹുലിന്റെ ഈ നിലപാടിന് 125 കോടി രൂപയേക്കാൾ മൂല്യമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പ്രതികരണം.