നോർത്തേൺ അയർലണ്ടിൽ കുടിയേറ്റക്കാർക്കെതിരെ തീവ്ര വലതുപക്ഷ വിഭാഗം സ്ഥാപിച്ച വംശീയത നിറഞ്ഞ ബോർഡ് പോലീസ് നീക്കം ചെയ്തു. ടൈറോൺ ഭാഗത്തെ കൗണ്ടി മൊയ്ഗാഷെലിൽ ആണ് ബോർഡ് സ്ഥാപിച്ചത്. Racist board against immigrants in Northern Ireland
ഒരു മൈൽ ദൂരത്തിൽ അനധികൃത കുടിയേറ്റക്കാരില്ല എന്ന് എഴുതി ചിഹ്നവും ഉൾപ്പെടെയുള്ള ബോർഡാണ് സ്ഥാപിച്ചത്. തുടർന്ന് പോലീസ് എത്തി ബോർഡ് നീക്കം ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.