കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. വിഷയത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് അറിയിച്ചു. (question paper leak; MS Solutions YouTube Channel has been temporarily closed)
സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷൻസിന്‍റെ എംഎസ് സുഹൈബ് പ്രതികരിച്ചു. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പോലീസിൽ പരാതി നൽകിയിരുന്നു. നടപടി വൈകിയാൽ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാന ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിരുന്നു. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.
നിധി കാക്കുന്ന ഭൂതമല്ല, ഇതാണ് വല കാക്കുന്ന നിധി; പെനാൽറ്റി ഭൂതത്തെ തളച്ചു; വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ