കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5 വരെ നീണ്ടു. ചോദ്യപേപ്പർ ചോർച്ചയിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു.(question paper leak; Crime Branch inspection at MS Solutions)
പരിശോധനയിൽ ലാപ്ടോപ്, ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.
എംഎസ് സൊല്യൂഷൻസിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയിതിരിക്കുന്നത്.