എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എംഎൽഎ പി.വി. അൻവറിന് യോഗം ചേരാൻ മുറി നൽകിയില്ലെന്ന് പരാതി. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഇടപെടലിലാണ് തനിക്ക് മുറി അനുവദിക്കാതിരുന്നതെന്നാണ് അൻവർ പറയുന്നത്. PV Anwar said that they did not provide a room for the meeting at PWD Rust House.
‘‘ഇതാണ് ഫാസിസം. രാഷ്ട്രീയ യോഗമല്ല ചേരുന്നത്. എന്നിട്ടും മുറി അനുവദിച്ചില്ല. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്’’ – അൻവർ പറഞ്ഞു. മുറി അനുവദിക്കാതിരുന്നതോടെ ഒപ്പമുള്ള അണികളോടൊപ്പം അദ്ദേഹം പ്രതിഷേധമാരംഭിച്ചു. റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം ചേർന്നാണ് പ്രതിഷേധിക്കുന്നത്.