ബെംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടത്തിയത്. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ചിരുന്നു.(‘Pushpak’ Reusable Launch Vehicle landing)
അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ് നടക്കുക. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
Read Also: ബസിൽ നിന്നും തെറിച്ചവീണ യുവതിയെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ
Read Also: ബാലൻ കെ നായരുടെ മകൻ അജയകുമാർ അന്തരിച്ചു