web analytics

കൈകൾ കെട്ടി കനാലിലെറിഞ്ഞത് സ്വന്തം പിതാവ്

മരിച്ചെന്ന് കരുതിയ മകൾ 2 മാസത്തിനുശേഷം തിരിച്ചെത്തി; ആവശ്യപ്പെട്ടത് അച്ഛനെ വിട്ടയക്കാൻ

കൈകൾ കെട്ടി കനാലിലെറിഞ്ഞത് സ്വന്തം പിതാവ്

പഞ്ചാബിലെ ഫിറോസ്പൂരിൽ രണ്ട് മാസം മുൻപ് മകളുടെ കൈകൾ കെട്ടി കനാലിലേക്കെറിഞ്ഞ പിതാവിന്റെ ക്രൂരതയിൽ മരിച്ചെന്ന് കരുതിയ 17കാരിയാണ് ഇപ്പോൾ അത്ഭുതകരമായി തിരിച്ചെത്തിയത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പ്രത്യക്ഷപ്പെട്ടതോടെ കേസിന് വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബർ 29നാണ് രാജ്യം ഞെട്ടിച്ച സംഭവം നടന്നത്. മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് സുർജിത് സിംഗ്, ഭാര്യയുടെയും മൂന്ന് മകളുടെയും മുന്നിൽ 17കാരിയുടെ കൈകൾ കെട്ടി കനാലിലേക്ക് തള്ളുകയായിരുന്നു.

ഈ ദൃശ്യങ്ങൾ ഇയാൾ തന്നെ വീഡിയോയിൽ പകർത്തി, പിന്നീട് അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ബന്ധുവിന്റെ പരാതിയിൽ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി, സുർജിത് സിംഗിനെ അറസ്റ്റ് ചെയ്ത് ജയിൽശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

മാധ്യമങ്ങൾക്കുമുന്നിൽ എത്തിയ പെൺകുട്ടി താൻ മരണമടയാതെ എങ്ങനെ രക്ഷപ്പെട്ടു എന്നത് വിശദീകരിച്ചു. ശക്തമായ കനാൽ ഒഴുക്കിൽപ്പെട്ടപ്പോൾ കെട്ടിയിരുന്ന കയർ അത്ഭുതകരമായി അഴിഞ്ഞുപോയി.

ഒഴുക്കിൽ ഒരുപാട് ദൂരം ഒഴുകിപ്പോയതിനു ശേഷം തല കനാലിലെ ഇരുമ്പ് ദണ്ഡിൽ ഇടിച്ചു. അതിൽ പിടിച്ചാണ് അവൾ കരയിലേക്ക് നീന്തിക്കയറിയത്. തുടർന്ന് വഴിയിലൂടെ വന്ന മൂന്ന് പേർ ചേർന്ന് അവളെ രക്ഷപ്പെടുത്തി.

രണ്ട് മാസംത്തോളം ചികിത്സയിലായിരുന്നതായും അവൾ വ്യക്തമാക്കിയെങ്കിലും ഈ സമയത്ത് എവിടെയായിരുന്നു താമസം എന്നത് വെളിപ്പെടുത്താൻ തയാറായില്ല.

തന്നെ കനാലിലേക്കെറിഞ്ഞ പിതാവിനെ ക്ഷമിക്കണം എന്നും ജയിലിൽ നിന്ന് വിട്ടയയ്ക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. തന്‍റെ മൂന്ന് ചെറുസഹോദരിമാരെ നോക്കാൻ അച്ഛനെക്കാൾ വേറാരുമില്ലെന്നും വികാരാധീനയായി അവൾ പറഞ്ഞു.

സംഭവസമയത്ത് പിതാവ് മദ്യലഹരിയിലായിരുന്നുവെന്നും, അമ്മയാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്നുമാണ് ആരോപണം.

പെൺകുട്ടി തിരിച്ചെത്തിയതോടെ പൊലീസ് കേസ് പുനഃപരിശോധന ആരംഭിച്ചു. മുൻപ് ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാക്കി വധശ്രമം എന്ന വകുപ്പിലേക്ക് കേസ് മാറ്റാനാണ് സാധ്യത.

ബന്ധുക്കളെ വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെൺകുട്ടി പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടു.

English Summary

A 17-year-old girl from Firozpur, Punjab—believed to have been murdered after her father tied her hands and threw her into a canal two months ago—has miraculously reappeared. She described how the rope on her hands loosened in the strong current, allowing her to swim to safety with the help of three passersby.

The father, Surjit Singh, had filmed the act and was arrested on murder charges. The girl, however, now requests his release, saying her younger sisters have no one else. Police are re-evaluating the case and may downgrade the charges from murder to attempted murder. The girl has also sought police protection.

punjab-girl-returns-two-months-after-canal-incident

Punjab, Firozpur, attempted murder, Surjit Singh, girl returns alive, canal incident, police investigation, India news

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ്

കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ് അമേരിക്കൻ സ്വപ്നങ്ങൾ നെയ്ത്...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി; ഭര്‍ത്താവും വിവാഹദല്ലാളും ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി;...

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

Related Articles

Popular Categories

spot_imgspot_img